Yeshu raajan vegam meghamathil lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
1 Yeshu raajan vegam meghamathil varunnu
aashayodunarnnu paattu paadidam
aashayode prarthikkam kaathirunnu vasikkam
aruma manavalan vegam varunnitha
2 shobha paripoornan shobhayerum kaanthan
shoolemkaari thante prema vallabhan
thejassode varunnu aakashathil vegam
eeka manassode yathra thudaram
3 doothasamgham irangi kaahalangal oothi
vrthasamghamavarumaay aakashathil kayari
vividha ghoshamaay priyan mukham kaanmaan
ithaa vegam varunnu vegam varunnithaa
4 annu randu naranmar vayalil velayekkirikkum
onnu doothanedukkum thozhane kaivediyum
thirikallil podikkum irunaareejanangal
oruthi vaanilerum mattavale vediyum
5 sandhyaneram varumo paathiraathriyakumo
kozhi kookum neratho ushassil varumo
chernnu paadidaam naam aarthughoshikkaam naam
unarnnu vettam thelilyikkaam priyan varunnu
6 aakasham chuttazhiyum moola vasthu kathidum
Bhoomy thante paniyum venthu pokume
Nithya kaalangal naam puthan bhoovil vasikkum
Sathya manavalan thante kaanthayay
7 ullam uyarunne ullamkaal pongunne
Thallumo njaan ithra valiya prethyasha
Ha ithenthu modham Ha ithenthu bhagyam
Lokame nee tharumo ithra aanandam
യേശു രാജൻ വേഗം മേഘമതിൽ വരുന്നു
1 യേശു രാജൻ വേഗം മേഘമതിൽ വരുന്നു
ആശയോടുണർന്നു പാട്ടുപാടിടാം
ആശയോടു പ്രാർത്ഥിക്കാം കാത്തിരുന്നു വസിക്കാം
അരുമ മണവാളൻ വേഗം വരുന്നിതാ
2 ശോഭപരിപൂർണ്ണൻ ശോഭയേറും കാന്തൻ
ശൂലേംകാരി തന്റെ പ്രേമവല്ലഭൻ
തേജസ്സോടെ വരുന്നു ആകാശത്തിൽ വേഗം
ഏക മനസ്സോടെ യാത്ര തുടരാം
3 ദൂതസംഘം ഇറങ്ങി കാഹളങ്ങൾ ഊതി
വൃതസംഘമവരുമായ് ആകാശത്തിൽ കയറി
വിവിധ ഘോഷമായ് പ്രിയൻമുഖം കാണ്മാൻ
ഇതാ വേഗം വരുന്നു വേഗം വരുന്നിതാ
4 അന്നു രണ്ടു നരന്മാർ വയലിൽ വേലയ്ക്കിരിക്കും
ഒന്നു ദൂതനെടുക്കും തോഴനെ കൈവെടിയും
തിരികല്ലിൽ പൊടിക്കും ഇരുനാരീജനങ്ങൾ
ഒരുത്തി വാനിലേറും മറ്റവളെ വെടിയും
5 സന്ധ്യനേരം വരുമോ പാതിരാത്രിയകുമോ
കോഴികൂകും നേരത്തോ ഉഷസ്സിൽ വരുമോ
ചേർന്നു പാടിടാം നാം ആർത്തുഘോഷിക്കാം നാം
ഉണർന്നു വെട്ടം തെളിയിക്കാം പ്രിയൻ വരുന്നു
6 ആകാശം ചുട്ടഴിയും മൂലവസ്തു കത്തീടും
ഭൂമി തന്റെ പണിയുമായ് വെന്തുപോകുമേ
നിത്യകാലങ്ങൾ നാം പുത്തൻഭൂവിൽ വസിക്കും
സത്യമണവാളൻ തന്റെ കാന്തയായ്
7 ഉള്ളം ഉയരുന്നു ഉള്ളങ്കാൽ പൊങ്ങുന്നു
തള്ളുമോ ഞാനിത്ര വലിയ പ്രത്യാശ
ഹാ ഇതെന്തു മോദം ഹാ ഇതെന്തു ഭാഗ്യം
ലോകമേ നീ തരുമോ ഇത്ര ആനന്ദം