Enne veendedutha nathhanay lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Be the first one to rate this song.
This song has been viewed 579 times.
Song added on : 9/17/2020
എന്നെ വീണ്ടെടുത്ത നാഥനായ്
എന്നെ വീണ്ടെടുത്ത നാഥനായ്
വീണ്ടും വന്നിടുമെൻ നാഥനായ്
നന്ദിയോടുലകിൽ പാടും ഞാനെന്നെന്നും
നല്ല നാഥനായ് കീർത്തനങ്ങൾ
1 പാപിയായിരുന്ന എൻ പേർക്കായ്
പാടുകൾ ഏറ്റയെൻ നാഥനെ
പാടിസ്തുതിക്കും ഞാൻ പാരിതിൽ പാർക്കും നാൾ
പാവനൻ ആകുമെന്നേശുവെ;- എന്നെ…
2 ഇത്ര നൽരക്ഷകൻ മിത്രമായ്
തീർന്നതാണെന്റെ സൗഭാഗ്യമേ
പാത്രനാക്കിയെന്നെ സ്തോത്രം ചെയ്തിടുവാൻ
മാത്രതോറുമായെൻ നാഥനു;- എന്നെ…
3 നിത്യനാം കർത്തനെ നോക്കി ഞാൻ
നിത്യവും യാത്ര ചെയ്തിടുന്നു
നിത്യരാജ്യമതിൽ എത്തി വാഴുവാനായ്
വാഞ്ചയോടെ ഞാനോടിടുന്നു;- എന്നെ…
4 ഉത്തമനാകുമെന്നേശുവിൽ ചാരി ഞാൻ
പോയിടുമിദ്ധരെ പുത്തനാം ശാലേമിൽ
എത്തി ഞാൻ മുത്തുമേ
അല്ലലെല്ലാമന്നു തീരുമെ;- എന്നെ…
എന്റെ സങ്കേതവും ബലവും- എന്ന രീതി