Ghoramayoru nalunde bhekaram athu lyrics
Malayalam Christian Song Lyrics
Rating: 1.00
Total Votes: 1.
1 ghoramayoru nalunde bhekaram athu vannedum!
aaravide nilkkum? dushdar verukompoderiyumpol
daiva-krodhatheyil neyum ventherinju chakaruthe
nithya theyil vezharuthe-innu thanne rakshaneduka
2 sooryan’annirulayidum-koorirul dhara moodidum
paril ninnoru rodana’svaram aaravathodu pongidum;-
3 aaruthanne paranjalum-nethiyin vazhi thedathe
papamangane cheythavar paramadhiyode nashichedum;-
4 chulapole erinjedum-bhoomiyin paniyasakalam
vanavum kodiyoru shabdamodakave ozhinjodedum;-
5 neethiyullorru puthulokam-neethi sooryan shreyeshu
neethimanmarkkayorukkunnayathil nee kanumo;-
6 shuddhar vazhum appuriyil-halleluyyaa padumpol
innu nammal kettedunna inkvilabathil kelkkilla;-
ഘോരമായൊരു നാളുണ്ട് ഭീകരം അതു വന്നീടും
1 ഘോരമായൊരു നാളുണ്ട്-ഭീകരം അതു വന്നീടും!
ആരവിടെ നില്ക്കും? ദുഷ്ടർ വേരുകൊമ്പോടെരിയുമ്പോൾ
ദൈവക്രോധത്തീയിൽ നീയും വെന്തെരിഞ്ഞു ചാകരുതെ
നിത്യതീയിൽ വീഴരുതേ-ഇന്നുതന്നെ രക്ഷനേടുക
2 സൂര്യനന്നിരുളായിടും-കൂരിരുൾ ധര മൂടിടും
പാരിൽ നിന്നൊരു രോദനസ്വരം ആരവത്തോടു പൊങ്ങിടും;-
3 ആരുതന്നെ പറഞ്ഞാലും-നീതിയിൻ വഴി തേടാതെ
പാപമങ്ങനെ ചെയ്തവർ പരമാധിയോടെ നശിച്ചീടും;-
4 ചുളപോലെ എരിഞ്ഞീടും-ഭൂമിയിൻ പണിയാസകലം
വാനവും കൊടിയൊരു ശബ്ദമോടാകവെ ഒഴിഞ്ഞോടീടും;-
5 നീതിയുള്ളാരു പുതുലോകം-നീതി സൂര്യൻ ശ്രീയേശു
നീതിമാന്മാർക്കായൊരുക്കുന്നായതിൽ നീ കാണുമോ;-
6 ശുദ്ധർ വാഴും അപ്പുരിയിൽ-ഹല്ലേലുയ്യാ പാടുമ്പോൾ
ഇന്നു നമ്മൾ കേട്ടീടുന്ന ഇൻക്വിലാബതിൽ കേൾക്കില്ല;-