Devadevannu mamgalam lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Be the first one to rate this song.
This song has been viewed 534 times.
Song added on : 9/16/2020
ദേവദേവന്നു മംഗളം മഹോന്നതനാം
ദേവദേവന്നു മംഗളം മഹോന്നതനാം
ദേവദേവന്നു മംഗളം
1 ദേവദൂതരാകാശേ ദിവ്യഗീതങ്ങൾ പാടി
കേവലാനന്ദത്തോടു മേവി സ്തുതി ചെയ്യുന്ന
2 സകല ലോകങ്ങളിലെ സർവ്വഗണങ്ങളെയും
സുഖമുടനെ പടച്ചു സകലനാളും പാലിക്കും
3 നരഗണങ്ങളിന്നതി ദുരിതമൊഴിപ്പതിന്നായ്
തിരുമകനെ നരനായ് ധരിണിയിങ്കലയച്ച
4 പാപബോധം വരുത്തി പാപിയെ ശുദ്ധമാക്കാൻ
പാവനാത്മാവെ നൽകും ജീവജലാശയമാം
5 ആദരവോടു തന്റെ വേദവെളിവുമനു
ജാതികൾക്കരുളിയ ആദിനാഥനാകുന്ന
