Varika nathaa inneram lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

varika nathaa inneram
tharika ninnaashirvaadam
innumennum mannil gathithava paathaye
innumennum mannil gathithava paathame

1 paapathil iee janam mevunnayyo
shapavimochanaa-kalvaridarshana-
mekuka paavana naayakaa aa... aa... aa... aa...
ninnodu cheruvaan-saubhaagyamaayivar
santhosha rajyathil vaazhuvaan;-

2 anperum vankrpa-nalkidenam
karunyavaaridhe-poornnavishuddharaay
ninneyennaalume-vaazhthuvaan aa... aa... aa... aa...
balaheenarakumi adiyaare thaangnguka
rudhiramaninja nin kaikalal;-

3 pon kathir chinthuka antharamge
aanandadayaka-anthike chernnithaa
kenjchidunnen mudaa thaazhmayay aa... aa... aa... aa...
nin makkalaakave vinmaya kaanthiyaal
anthya dinam vaare shobhippaan;-

This song has been viewed 363 times.
Song added on : 9/26/2020

വരിക നാഥാ ഇന്നേരം

വരിക നാഥാ ഇന്നേരം
തരിക നിന്നാശിർവാദം
ഇന്നുമെന്നും മന്നിൽ ഗതിതവ പാതയെ
ഇന്നുമെന്നും മന്നിൽ ഗതിതവ പാതമെ

1 പാപത്തിൽ ഈ ജനം മേവുന്നയ്യോ
ശാപവിമോചനാ-കൽവറിദർശന-
മേകുക പാവന നായകാ ആ... ആ... ആ... ആ...
നിന്നോടു ചേരുവാൻ-സൗഭാഗ്യമായിവർ
സന്തോഷ രാജ്യത്തിൽ വാഴുവാൻ;-

2 അൻപേറും വൻകൃപ-നൽകിടേണം
കാരുണ്യവാരിധേ-പൂർണ്ണവിശുദ്ധരായ്
നിന്നെയെന്നാളുമെ-വാഴ്ത്തുവാൻ ആ... ആ... ആ... ആ...
ബലഹീനരാകുമി അടിയാരെ താങ്ങുക
രുധിരമണിഞ്ഞ നിൻ കൈകളാൽ;-

3 പൊൻ കതിർ ചിന്തുക അന്തരംഗെ
ആനന്ദദായകാ-അന്തികെ ചേർന്നിതാ
കെഞ്ചിടുന്നേൻ മുദാ താഴ്മയായ് ആ... ആ... ആ... ആ...
നിൻ മക്കളാകവേ വിൺമയ കാന്തിയാൽ
അന്ത്യ ദിനംവരെ ശോഭിപ്പാൻ;-



An unhandled error has occurred. Reload 🗙