Neeyen paksham mathi lyrics
Malayalam Christian Song Lyrics
Rating: 1.00
Total Votes: 1.
Neeyen paksham mathi ninte krupa mathi
iee jeevitha yathrayil
1 kalathum uchakkum sandhyakkethu nerathum
sangkadam bodhippichu njan karanjedumpol
en prarthana shabdam daivam kelkkunnu
en yachanakalellam daivam nalkunnu;- neeyen...
2 onnumillaymayil ninnenne snehichu
puthrathvam nalki than rajyathilakkiya
ente rakshayum ente kottayum
ente shailavumen yeshumathrame;- neeyen...
3 lokathin thangukal nengkippoyidumpol
lokakkarakave kaivedinjedumpol
utta snehithar kaivediyumpol
petathallayekkal aashvasippikkum;- neeyen...
4 lokakkar nindakal aakshepam chollumpol
lokathin nathane njanennum sthuthikkum
ente nathante kaikalalente
kannunerellam angu thudaykkum;- neeyen...
നീയെൻ പക്ഷം മതി
നീയെൻ പക്ഷംമതി നിന്റെ കൃപ മതി
ഈ ജീവിത യാത്രയിൽ
1 കാലത്തും ഉച്ചക്കും സന്ധ്യക്കേതുനേരത്തും
സങ്കടം ബോധിപ്പിച്ചു ഞാൻ കരഞ്ഞീടുമ്പോൾ
എൻ പ്രാർത്ഥനാ ശബ്ദം ദൈവം കേൾക്കുന്നു
എൻ യാചനകളെല്ലാം ദൈവം നൽകുന്നു;- നീയെൻ...
2 ഒന്നുമില്ലായ്മയിൽ നിന്നെന്നെ സ്നേഹിച്ചു
പുത്രത്വം നൽകി തൻ രാജ്യത്തിലാക്കിയ
എന്റെ രക്ഷയും എന്റെ കോട്ടയും
എന്റെ ശൈലവുമെൻ യേശുമാത്രമേ;- നീയെൻ...
3 ലോകത്തിൻ താങ്ങുകൾ നീങ്ങിപ്പോയിടുമ്പോൾ
ലോകക്കാരാകവേ കൈവെടിഞ്ഞീടുമ്പോൾ
ഉറ്റ സ്നേഹിതർ കൈവെടിയുമ്പോൾ
പെറ്റതള്ളയേക്കാളാശ്വസിപ്പിക്കും;- നീയെൻ...
4 ലോകക്കാർ നിന്ദകൾ ആക്ഷേപം ചൊല്ലുമ്പോൾ
ലോകത്തിൻ നാഥനെ ഞാനെന്നും സ്തുതിക്കും
എന്റെ നാഥന്റെ കൈകളലെന്റെ
കണ്ണുനീരെല്ലാം അങ്ങുതുടയ്ക്കും;- നീയെൻ...
