Ethra nalla mithram yeshu lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
1 ethra nalla mithram yeshu khedabharam vahippan
ethra swanthathryam namukku sarvam bodhippikkuvan
nashdamakki samadhanam bhaaram chumanethra naam
yeshuvodu parayaayka - mulamathre sarvvavum
2 shodhanakal namukkundo kleshamethilengkilum
leshavum nirashavenda yeshuvode parayam
kashdathayil pankukolum shreshda mithram yeshuvaam
namme mutum ariyuna - thanneyariyikka naam
3 bharamulam njerungkuno kshenam vardhikunuvo
yeshuvalayo sangketham thanmel sarvvam vachedaam
snehithanmar parihasikunno yeshuvodu paraka
thante ullamkaiyil namme paalichaashvasippikkum
Tune of : enthu nallor sakhiyeshu
എത്ര നല്ല മിത്രം യേശു ഖേദഭാരം വഹിപ്പാൻ
1 എത്ര നല്ല മിത്രം യേശു ഖേദഭാരം വഹിപ്പാൻ
എത്ര സ്വാതന്ത്രം നമുക്കു സർവ്വം ബോധിപ്പിക്കുവാൻ
നഷ്ടമാക്കി സമാധാനം ഭാരം ചുമന്നെത്ര നാം
യേശുവോടു പറയായ്ക- മൂലമത്രെ സർവ്വവും
2 ശോധനകൾ നമുക്കുണ്ടോ ക്ലേശമേതിലെങ്കിലും
ലേശവും നിരാശവേണ്ട യേശുവോടു പറയാം
കഷ്ടതയിൽ പങ്കുകൊള്ളും ശ്രേഷ്ഠമിത്രം യേശുവാം
നമ്മെ മുറ്റുമറിയുന്ന-തന്നെയറിയിക്ക നാം
3 ഭാരംമൂലം ഞെരുങ്ങുന്നോ ക്ഷീണം വർദ്ധിക്കുന്നുവോ
യോശുവല്ലയൊ സങ്കേതം-തന്മേൽ സർവ്വം വച്ചീടാം
സ്നേഹിതന്മാർ പരിഹസിക്കുന്നോ-യേശുവോടു പറക
തന്റെയുള്ളം കൈയിൽ നമ്മെ പാലിച്ചാശ്വസിപ്പിക്കും
എന്തു നല്ലോർ സഖിയേശു എന്ന രീതി