Vishvasa verare por verare lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
1 vishvasa verare por verare
dhairyamaay poyidaam poradidam
yeshuvin namathil onnu chernnu padidam
yeshu nallavan avan vallabhan
2 alarunna simhampol shathruvannalum
shathru munpake mesha orukkunnavan
agnimaya radhathal doothaganathe
kavalay chuttumavan nirtheedume
3 athyunnathan maravil vasikkum makkale
yaahen daivam chirakin keezhil maracheedume
avanente sangetham kottayume-njaan
aashrayikkumente daivavume
4 uttor udayavar thalliyalum
iee lokamenne pakacheedilum
patharilla njaanente jeevithathil-en
padakilen yeshuven koodeyunde
5 innu naam avan shabdam ketteduka
priyan marvil chaari naam aanandikkum
svargeeya seeyonil etheeduvaan
en aathmavu dinavum vanjchikkunne
വിശ്വാസ വീരരേ പോർ വീരരേ
1 വിശ്വാസ വീരരേ പോർ വീരരേ
ധൈര്യമായ് പോയിടാം പോരാടിടാം
യേശുവിൻ നാമത്തിൽ ഒന്നുചേർന്നു പാടിടാം
യേശു നല്ലവൻ അവൻ വല്ലഭൻ
2 അലറുന്ന സിംഹംപോൽ ശത്രുവന്നാലും
ശത്രു മുൻപാകെ മേശ ഒരുക്കുന്നവൻ
അഗ്നിമയ രഥത്താൽ ദൂതഗണത്തെ
കാവലായ് ചുറ്റുമവൻ നിർത്തീടുമേ
3 അത്യുന്നതൻ മറവിൽ വസിക്കും മക്കളെ
യാഹെൻ ദൈവം ചിറകിൻ കീഴിൽ മറച്ചീടുമേ
അവനെന്റെ സങ്കേതം കോട്ടയുമേ-ഞാൻ
ആശ്രയിക്കുമെന്റെ ദൈവവുമേ
4 ഉറ്റോർ ഉടയവർ തള്ളിയാലും
ഈ ലോകമെന്നെ പകച്ചീടിലും
പതറില്ല ഞാനെന്റെ ജീവിതത്തിൽ-എൻ
പടകിലെൻ യേശുവെൻ കൂടെയുണ്ട്
5 ഇന്നു നാം അവൻ ശബ്ദം കേട്ടീടുക
പ്രിയൻ മാർവ്വിൽ ചാരി നാം ആനന്ദിക്കും
സ്വർഗ്ഗീയ സീയോനിൽ എത്തീടുവാൻ
എൻ ആത്മാവു ദിനവും വാഞ്ചിക്കുന്നേ