Pokunne njanum en grham thedi lyrics

Malayalam Christian Song Lyrics

Rating: 4.00
Total Votes: 1.

Pokunne njanum en greham thedi
Daivathodothurangidan
Ethunne njanum nathhante chare
Pittennoppam unarnnidan

karayunno ningal enthinay njanen
svantha deshathu pokumbol
kazhiyunnu yathra ithranaal kaatha
bhavanathil njanum chennitha

1 deham ennora vasthram oori njaan
aaradi mannil aazhthave
bhumi ennora kudu vittu njaan
svargamam veettil chellave
malakhamarum dutharum
maari maari punarnnu poyi
aadhi vyadhikal anyamay
karthave janmam dhanyamay;-

2 svargga raajyathil chenna nerathu
karthavennodu chodichu
svantha bandhangal vittu ponnappol
nonthu neeriyo nin manam
shanka kudathe cholli njaan
karthave illa thellume
ethi njan ethi sannidhe
ithra naal kaatha sannidhe;-

This song has been viewed 19143 times.
Song added on : 9/22/2020

പോകുന്നേ ഞാനും എന്‍ ഗൃഹം തേടി

പോകുന്നേ ഞാനും എൻ ഗൃഹം തേടി
ദൈവത്തോടൊത്തുറങ്ങിടാൻ
എത്തുന്നേ ഞാനെൻ നാഥന്റെ ചാരെ
പിറ്റേന്നൊപ്പമുണർന്നിടാൻ

കരയുന്നോ നിങ്ങൾ എന്തിനായ് ഞാനെൻ
സ്വന്ത ദേശത്ത് പോകുമ്പോൾ
കഴിയുന്നു യാത്ര ഇത്രനാൾ കാത്ത
ഭവനത്തിൽ ഞാനും ചെന്നിതാ

1 ദേഹമെന്നൊരാ വസ്ത്രമൂരി ഞാൻ
ആറടി മണ്ണിലാഴ്ത്തവേ
ഭൂമിയെന്നൊരാ കൂട് വിട്ടു ഞാൻ
സ്വർഗ്ഗമാം വീട്ടിൽ ചെല്ലവേ
മാലാഖമാരും ദൂതരും 
മാറി മാറിപ്പുണർന്നുപോയ്‌
ആധിവ്യാധികൾ അന്യമായ്‌ 
കർത്താവേ ജന്മം ധന്യമായ്‌;- പോകുന്നേ...

2 സ്വർഗ്ഗരാജ്യത്തിൽ ചെന്ന നേരത്ത്
കർത്താവെന്നോട് ചോദിച്ചു
സ്വന്തബന്ധങ്ങൾ വിട്ടു പോന്നപ്പോൾ
നൊന്തു നീറിയോ നിൻ മനം
ശങ്ക കൂടാതെ ചൊല്ലി ഞാൻ
കർത്താവേ ഇല്ല തെല്ലുമേ
എത്തി ഞാൻ എത്തി സന്നിധേ
ഇത്ര നാൾ കാത്ത സന്നിധേ;- പോകുന്നേ...

You Tube Videos

Pokunne njanum en grham thedi


An unhandled error has occurred. Reload 🗙