Prarthippan padippikka daivathmave lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Prathippan padippikka daivatmave nee
Yakkobin daivame sradhichidename
1 Prarthanakkai njangale orukkenam
Kathidunnengal nin sannidhi thannil
2 Sushkanilam jalam dahikkumpole
Thawl krupakkai njangal dahikkunnayyo
3 Manamothu prathichal kettidamennu
Kanivode vegatham thannaven neeye
4 Yesuvin namathil yachikkum krupakal
Leasvum thamasiyatharul chaika
5 Thiruvishtamarinju chothichiduvanai
Karalalinjakatharil varenam daivatma
6 Manamothappostholar prarthchaneram
Ghanamode danangal ayachapolinnum
7 Ayyo nee vegam chevikkollename
Poyyallatmavu thalarunnengalil
8 Kelkenamee prarthana yesumoolam
Dukkamodadiyangal kumbidunnayyo
പ്രാർത്ഥിപ്പാൻ പഠിപ്പിക്ക ദൈവാത്മാവേ നീ
പ്രാർത്ഥിപ്പാൻ പഠിപ്പിക്ക ദൈവാത്മാവേ നീ
യാക്കോബിൻ ദൈവമേ ശ്രദ്ധിച്ചീടെണമേ
1 പ്രാർത്ഥനയ്ക്കായ് ഞങ്ങളെ ഒരുക്കേണം
കാത്തിടുന്നെങ്ങൾ നിന്‍സന്നിധി തന്നിൽ
2 ശുഷ്കനിലം ജലം ദാഹിക്കും പോലെ
ത്വൽ കൃപയ്ക്കായ് ഞങ്ങൾ ദാഹിക്കിന്നയ്യോ
3 മനമൊത്തു പ്രാർത്ഥിച്ചാൽ കേട്ടീടാമെന്നു
കനിവോടു വാഗ്ദത്തം തന്നവൻ നീയേ
4 യേശുവിൻ നാമത്തിൽ യാചിക്കും കൃപകൾ
ലേശവും താമസിയാതരുൾ ചെയ്ക
5 തിരുവിഷ്ടമറിഞ്ഞുചോദിച്ചീടുവാനായ്
കരളലിഞ്ഞകതാരിൽ വരണംദൈവാത്മാ
6 മനമൊത്തപ്പൊസ്തലർ പ്രാർത്ഥിച്ച നേരം
ഘനമോടെ ദാനങ്ങൾ അയച്ച പോലിന്നും
7 അയ്യോ നീ വേഗം ചെവിക്കാള്ളേണമേ
പൊയ്യല്ലാത്മാവു തളരുന്നെങ്ങളിൽ
8 കേൾക്കണമീ പ്രാർത്ഥന യേശു മൂലം
ദുഃഖമോടടിയങ്ങൾ കൂമ്പിടുന്നയ്യൊ