Ente daivathal ente daivathal lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 2.

Ente daivathal ente daivathal
nischayamanugraham prapichidum njan
tante vachanam pole njan cheyyum
tante vazhiyil tanne nadakkum (2)

deshathil njan anugrahikkappedum
joliyil njan anugrahikkappedum (2)
ente veetil aharam kurayukayilla
avasyangalonnume mudannukilla (2)

enne ethirkkunna shatrukkalellam
chinnabhinnamay‌ppokum ente daivathal (2)
ente arogyam daivadanamallo
en shariravum anugrahikkappedum (2)

jeevithapankaliyum ente makkalum
ente sampathum anugrahikkappedum (2)
ente nanmay‌kkay avan samriddhi nalkum
enne visuddhajanam akkidum tan (2)

vay‌pa vanganidavarikayilla
kodukkuvano daivam samriddhi nalkum (2)
uyarcha tanne ennum prapikkum njan
unnadangalil enne manikkum tan (2) (ente daivathal..)

This song has been viewed 23040 times.
Song added on : 9/7/2018

എന്‍റെ ദൈവത്താല്‍ എന്‍റെ ദൈവത്താല്‍

എന്‍റെ ദൈവത്താല്‍ എന്‍റെ ദൈവത്താല്‍
നിശ്ചയമനുഗ്രഹം പ്രാപിച്ചീടും ഞാന്‍
തന്‍റെ വചനം പോലെ ഞാന്‍ ചെയ്യും
തന്‍റെ വഴിയില്‍ തന്നെ നടക്കും (2)
                            
ദേശത്തില്‍ ഞാന്‍ അനുഗ്രഹിക്കപ്പെടും
ജോലിയില്‍ ഞാന്‍ അനുഗ്രഹിക്കപ്പെടും (2)
എന്‍റെ വീട്ടില്‍ ആഹാരം കുറയുകയില്ല
ആവശ്യങ്ങളൊന്നുമേ മുടങ്ങുകില്ല (2)
                            
എന്നെ എതിര്‍ക്കുന്ന ശത്രുക്കളെല്ലാം
ഛിന്നഭിന്നമായ്‌പ്പോകും എന്‍റെ ദൈവത്താല്‍ (2)
എന്‍റെ ആരോഗ്യം ദൈവദാനമല്ലോ
എന്‍ ശരീരവും അനുഗ്രഹിക്കപ്പെടും (2)
                            
ജീവിതപങ്കാളിയും എന്‍റെ മക്കളും
എന്‍റെ സമ്പത്തും അനുഗ്രഹിക്കപ്പെടും (2)
എന്‍റെ നന്‍മയ്‌ക്കായ് അവന്‍ സമൃദ്ധി നല്‍കും
എന്നെ വിശുദ്ധജനം ആക്കിടും താന്‍ (2)
                            
വായ്‌പ വാങ്ങാനിടവരികയില്ല
കൊടുക്കുവാനോ ദൈവം സമൃദ്ധി നല്‍കും (2)
ഉയര്‍ച്ച തന്നെ എന്നും പ്രാപിക്കും ഞാന്‍
ഉന്നതങ്ങളില്‍ എന്നെ മാനിക്കും താന്‍ (2) (എന്‍റെ ദൈവത്താല്‍..)

 



An unhandled error has occurred. Reload 🗙