Enikkennum yeshuvunde lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 416 times.
Song added on : 9/17/2020

എനിക്കെന്നും യേശുവുണ്ട്

എനിക്കെന്നും യേശുവുണ്ട്
അവനിയിലാശ്രയിപ്പാൻ
വിനയിലും പലവിധ ശോധനകളിലും
എനിക്കെന്നും യേശുവുണ്ട്

1 താങ്ങി നടത്തുവാൻ വല്ലഭനായ്
താപത്തിലെനിക്കവൻ നൽതുണയായ്
തൻകരം നീട്ടി സങ്കടം നീക്കും
തൻകൃപമതിയെനിക്ക്

2 ഇന്നലേമിന്നുമനന്യനവൻ
മന്നിതിലെന്നുമെൻ കൂടെയുണ്ട്
നിത്യതയോളം കൂട്ടാളിയേശു
മൃത്യുവിലും പിരിയാ

3 അവനെനിക്കെന്നും സങ്കേതമാം
അവനിലാണെന്നുടെ ബലമെല്ലാം
അനുദിനം നന്മയനുഭവിക്കുന്ന
അനുഗ്രഹജീവിതമാം

4 മരുവിലെൻ യാത്ര തീർന്നൊടുവിൽ
തിരുസവിധം ഞാനണഞ്ഞിടുമ്പോൾ
അരുമയിൽ തന്മുഖം നേരിൽ ഞാൻ കാണും
തീരുമെൻ ദുരിതമെല്ലാം



An unhandled error has occurred. Reload 🗙