Vazhtheedum njaan vanangeedum lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 369 times.
Song added on : 9/26/2020

വാഴ്ത്തീടും ഞാൻ വണങ്ങീടും ഞാൻ

1 വാഴ്ത്തീടും ഞാൻ വണങ്ങീടും ഞാൻ
അനുഗ്രഹങ്ങൾ തരും യേശുവിനെ
ആരാധിക്കും ഞാൻ സ്തുതിച്ചീടും ഞാൻ
ആരാധനയ്ക്കു യോഗ്യൻ യേശുവിനെ

എൻ മനമേ യഹോവയെ സ്തുതിക്ക
എന്റെ സർവ്വാന്തരംഗവുമേ അവനെ വാഴ്ത്താം
അവൻ ചെയ്ത എല്ലാ ഉപകാരങ്ങൾക്കും
നന്ദിയോടെ എന്നും സ്തുതിച്ചീടാം

2 ഒരു കണ്ണിനും കനിവില്ലാതെ
വഴിയരികിൽ ഞാൻ കിടന്നപ്പോൾ
കരുണ തോന്നി കരം പിടിച്ചു
മരണത്തിൽ നിന്നെന്നെ വിടുവിച്ചല്ലോ;- എൻ...

3 നാശകരമായ കുഴിയിൽ നിന്നും
കുഴഞ്ഞചേറ്റിൽ നിന്നും കരകയറ്റി
ക്രിസ്തുവെന്ന പാറമേൽ നിർത്തിയതാൽ
കർത്താവിന്റെ സ്നേഹം പാടീടും ഞാൻ;- എൻ...



An unhandled error has occurred. Reload 🗙