Lyrics for the song:
Njan avane adhikam snehikkum
Malayalam Christian Song Lyrics
ഞാൻ അവനെ അധികം സ്നേഹിക്കും
ഞാൻ അവനെ അധികം സ്നേഹിക്കും
ഞാൻ അവനെ അധികം ആരാധിക്കും(2)
ഞാൻ അവനെ അധികം സേവിക്കും
ഞാൻ അവനിൽ ദിനവും ജീവിക്കും(2)
1 Forgiveness
നൂറു പൊൻവെളളി നാണയത്തെക്കാൾ
പതിനായിരം താലന്തിനേക്കാൾ(2)
എണ്ണമറ്റൊരെൻ പാപക്കടങ്ങൾ
ഇളച്ചെന്നെ താൻ സ്നേഹിച്ചതോർത്താൽ(2)
2 Salvation
ഒരു കണ്ണിനും ദയ തോന്നിടാതെ
അർദ്ധപ്രാണനായ് കിടന്നോരു നാളിൽ(2)
എന്നരികിൽ അണഞ്ഞേശു നാഥൻ
തന്റെ മാർവോടു ചേർത്തതോർക്കുമ്പോൾ(2)
3 His love and care
അതുല്യമാം സാന്നിദ്ധ്യമേകി
നിസ്സീമമാം വാത്സല്യമേകി(2)
അമ്മയെക്കാളും ആർദ്രതയോടെ
കരതാരിൽ വഹിക്കുന്നതോർത്താൽ(2)
4 For the Ministers of God to sing
പരിശുദ്ധാത്മ നിറവേനിക്കേകി
വെളിപ്പാടുകൾ അനവധിയേകി(2)
തവ സേവയിൽ ജയത്തോടെ നില്പാൻ
പുതു ബലം നൽകി പാലിപ്പത്തോർത്താൽ(2)
Stanza-1 (Protection)
എരിയുന്ന തീച്ചൂള നടുവിൽ
തിരുസാന്നിധ്യമരുളിയ നാഥൻ(2)
തീമണം പോലുമേൽക്കാതെയെന്നെ
വിടുവിച്ച തൻ സ്നേഹത്തെ ഓർത്താൽ(2)
Stanza-2 (Deliverance)
പ്രതികൂലമാം തിരകളെൻ പടകിൽ
അതിഘോരമായ് ആഞ്ഞടിച്ചപ്പോൾ(2)
ഒരു വാക്കിനാൽ ശാന്തതയേകി
മറുകരയെന്നേ എത്തിച്ചതോർത്താൽ(2)
Stanza-3 (Eternal Hope)
മേഘാരൂഡ്ഡനായ് അവൻ വരും നാളിൽ
കോടി വിശുദ്ധ ഗണങ്ങളിൻ നടുവിൽ(2)
അവൻ പൊന്മുഖം ദർശിക്കും നേരം
പാടിടും ഞാൻ അത്യാനന്ദമോടെ(2)
Newly Added Songs | Date | Views |
---|---|---|
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 39 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 69 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 22 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 69 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 57 |
Testing Testing | 8/11/2024 | 18 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 286 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 935 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 185 |
Pranapriya yeshu nadha പ്രാണപ്രിയാ യേശു നാഥാ | 9/22/2023 | 689 |