Vishudhar koottam rakshakanu chuttum lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

1 vishuddhar koottam rakshakanu chuttum
ninnu thangal sneha rathnam choodikkum
neram aa maha santhosha samoohe
enneyum kaanumo?....chollen priyane!

2 daivam than vishuddhar kannunerellaam
thudaykkum annaalil
enikkishdaram cherkkappetta vishuddharodu koode
enneyum kaanumo?....chollen priyane!

3 veenakale dharichudan than mumbil
santhosha paripoornnaraay uchathil
thanne ennum sthuthikkunnavarode
ninneyum kaanumo?....chollen priyane!

4 kunjaadin rakthathil kazhukappettu
vella nilayangkikale dharichu
mahaa shobhithamaayulla samoohe
ninneyum kaanumo?....chollen priyane!

5 Kaiyyil kurutholakale pidichum
Mahaa raksha nammude daivathinnum
Kunjaattinnum ennaarkkum koottarode
enneyum kaanumo?....chollen priyane!

6 sthuthi mahathvam jnjanam shakthi sthothram
nammude devanennellaa dootharum
than mumbil kavinnu veenaarkkum kaale
ninneyum kaanumo?....chollen priyane!

7 maranatholam nee vishvasthanayaal
than chollorthu prayaasam nee sahichaal
koodeyiruthum thaan ninne appozhe
than vaakkinnum bhamgam.....undo priyane?

This song has been viewed 1403 times.
Song added on : 9/26/2020

വിശുദ്ധർകൂട്ടം രക്ഷകന്നു ചുറ്റും നിന്നു തങ്ങൾ

1 വിശുദ്ധർകൂട്ടം രക്ഷകന്നു ചുറ്റും നിന്നു
തങ്ങൾ സ്നേഹരത്നം ചൂടിക്കും
നേരം ആ മഹാസന്തോഷസമൂഹേ
നിന്നെയും കാണുമോ?.... ചൊല്ലെൻ പ്രിയനേ!

2 ദൈവം തൻവിശുദ്ധർ കണ്ണുനീരെല്ലാം
തുടയ്ക്കും അന്നാളിൽ
എനിക്കിഷ്ടരാം ചേർക്കപ്പെട്ട വിശുദ്ധരോടുകൂടെ
നിന്നെയും കാണുമോ?.... ചൊല്ലെൻ പ്രിയനേ!

3 വീണകളെ ധരിച്ചുടൻ തൻമുമ്പിൽ
സന്തോഷപരിപൂർണ്ണരായ് ഉച്ചത്തിൽ
തന്നെ എന്നും സ്തുതിക്കുന്നവരോടെ
നിന്നെയും കാണുമോ?.... ചൊല്ലെൻ പ്രിയനേ!

4 കുഞ്ഞാടിൻ രക്തത്തിൽ കഴുകപ്പെട്ടു
വെള്ളനിലയങ്കികളെ ധരിച്ചു
മഹാശോഭിതമായുള്ള സമൂഹേ
നിന്നെയും കാണുമോ?.... ചൊല്ലെൻ പ്രിയനേ!

5 കൈയിൽ കുരുത്തോലകളെ പിടിച്ചും
മഹാരക്ഷ നമ്മുടെ ദൈവത്തിന്നും
കൂഞ്ഞാട്ടിന്നും എന്നാർക്കും കൂട്ടരോടേ
നിന്നെയും കാണുമോ?.... ചൊല്ലെൻ പ്രിയനേ!

6 സ്തുതി മഹത്വം ജ്ഞാനം ശക്തി സ്തോത്രം
നമ്മുടെ ദേവനെന്നല്ലാ ദൂതരും
തൻമുമ്പിൽ കവിണ്ണു വീണാർക്കും കാലേ
നിന്നെയും കാണുമോ?.... ചൊല്ലെൻ പ്രിയനേ!

7 മരണത്തോളം നീ വിശ്വസ്തനായാൽ
തൻ ചൊല്ലോർത്തു പ്രയാസം നീ സഹിച്ചാൽ
കൂടെയിരുത്തും താൻ നിന്നെ അപ്പഴേ
തൻ വാക്കിന്നും ഭംഗം ഉണ്ടോപ്രിയനേ?



An unhandled error has occurred. Reload 🗙