Karthave eekename ninte krupa lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 297 times.
Song added on : 9/19/2020

കർത്താവേയേകണമേ നിന്റെ കൃപ

കർത്താവേയേകണമേ നിന്റെ  കൃപ 
നിത്യമീദാസനു നീ

1 ജീവിതപാതയിൽ വീണുപോകാതെന്നും 
ഈലോകെ കാക്കേണമേ കൃപാനിധേ താവകദാസനെയും

2 ശോധനവേളയിൽ ആകുലനാകാതെ
നാഥാ കരുതേണമേ-അനുദിനം താവകദാസനെയും

3 ക്ഷീണിച്ചിടാതെയെൻ ഓട്ടം തികയ്ക്കുവാൻ
ത്രാണിയേകീടണമേ-ദയാപരാ ദാസനാമീയെനിക്കു

4 നൽകുന്ന ഭാരങ്ങൾ താങ്ങിടുവനായി
നല്ല കരുത്തു നൽകി-താങ്ങേണമേ താവകദാസനെയും

5 എൻ മനോഭാരങ്ങൾ നീക്കിടുവാൻ ബലം
എൻ മനസ്സിന്നു നൽകി-പാലിക്കണേ താവകദാസനെയും

6 ദുഃഖസമുദ്രത്തിൽ ആഴ്ത്തിക്കളഞ്ഞിടും
വൻകാറ്റിൽനിന്നുമെന്നും-കാക്കേണമേ താവകദാസനേയും

പ്രാർത്ഥന കേൾക്കേണമേ എന്ന രീതി



An unhandled error has occurred. Reload 🗙