Ennaashrayamen yeshuvilaakayaal lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 314 times.
Song added on : 9/17/2020

എന്നാശ്രയമെൻ യേശുവിലാകയാൽ

എന്നാശ്രയം എൻ യേശുവിലാകയാൽ 
ഭയമില്ല ലവലേശവും-എന്നിൽ 
ഭയമില്ല ലവലേശവും

1 ആഴ്ചയിൻ ആദ്യദിനെ ദിവ്യ 
ഉയിർപ്പിന്റെ ഈ സുദിനെ 
എനിക്കാരാധിപ്പാൻ ദയ നല്കിയതാൽ ദേവാ 
പുകഴ്ത്തിടും നിൻ നാമത്തെ

2 പോയ ദിനങ്ങളെല്ലാം 
ദൈവം കാത്തെന്നെ പരിപാലിച്ചു 
തന്റെ കരുണയിൻ ചിറകിൽ മറച്ചെന്നെ നടത്തി
പുതുബലം കല്പിച്ചതാൽ

3 ശത്രുവിൻ സൈന്യങ്ങളെന്നെ 
വളഞ്ഞാലും ഭയമില്ലഹെ 
അതിവല്ലഭൻ കൃപ എനിക്കുള്ളതിനാൽ സ്തോത്രം 
ഹല്ലേലൂയാ പാടും ഞാൻ

4 പകയ്ക്കട്ടെ ലോകരെല്ലാം എന്നെ 
പഴിക്കട്ടെ സ്നേഹിതരും 
ഏറെ പഴികളും ദുഷികളും കേട്ടവാനാം ക്രിസ്തു 
എന്നോടു കൂടെയുണ്ട്‌

5 ഏതൊരു ആപത്തിലും
ദാനിയേലിൻ മഹനാം ദൈവം
തന്റെ ദൂതനെ അയച്ചെന്നെ കാവൽ ചെയ്യും
അതാൽ ആനന്ദമെനിക്കവനിൽ

6 സ്തോത്രങ്ങളാൽ സ്തുതിക്കും 
നല്ല കീർത്തനങ്ങൾ ചെയ്യും ഞാൻ 
എൻറെ ആർത്തികൾ തീർത്ത സർവ്വേശ്വരനെ നിതം 
വാഴ്ത്തി സ്തുതിച്ചിടും ഞാൻ



An unhandled error has occurred. Reload 🗙