Lyrics for the song:
En yeshuvallaa thillenikkorashrayam
Malayalam Christian Song Lyrics
1 en Yeshuvallaa-thillenikkorashrayam bhuvil
nin maarvil allathillenikku vishraamam vere
ie paarilum parathilum nisthulyan en priyan
en rakshaka en daivame neeyallathillaarum
en yeshu mathram mathi enikkethu nerathum
2 van bharangal prayasangal neridum nerathum
en charave njaan kanunnunden sneha’sakhiyayi
ie loka sakhikalellarum marippoyalum;- en…
3 en ksheenitha rogathilum ne mathramen vaidyan
mattareum njaan kanunnillen roga shanthickayi
nin marvidam en aashrayam en yeshu karthave;- en…
4 nin snehamaam thirukkaram njaan kanunnu’nndippol
ie vansamudrathin thirayal njaan thanidaayvaan
nin snehamukham kaanum njaan’naghora’nerathe;- en...
5 en aashrayam en aashrayam en Yeshurakshakaa
nee jeevikkunnathaale njaanum jeevikkum ninnil
nin snehamaam kodikkeezhil njaan kaanunnu jayam;- en...
എൻ യേശുവല്ല്ലാതില്ലെനിക്കൊരാശ്രയം
1 എൻ യേശുവല്ലാ-തില്ലെനിക്കൊരാശ്രയം ഭൂവിൽ
നിൻ മാർവ്വിൽ അല്ലാതില്ലെനിക്കു വിശ്രാമം വേറെ
ഈ പാരിലും പരത്തിലും നിസ്തുല്യൻ എൻ പ്രിയൻ
എൻ രക്ഷകാ എൻ ദൈവമേ നീയല്ലാതില്ലാരും
എൻ യേശുമാത്രം മതിയെനിക്കേതു നേരത്തും
2 വൻ ഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തും
എൻ ചാരവേ ഞാൻ കാണുന്നുണ്ടെൻ സ്നേഹസഖിയായ്
ഈ ലോകസഖികളെല്ലാരും മാറിപ്പോയാലും;- എൻ...
3 എൻ ക്ഷീണിത രോഗത്തിലും നീ മാത്രമെൻ വൈദ്യൻ
മറ്റാരേയും ഞാൻ കാണുന്നില്ലെൻ രോഗശാന്തിക്കായ്
നിൻ മാർവ്വിടം എൻ ആശ്രയം എൻ യേശു കർത്താവേ;- എൻ...
4 നിൻ സ്നേഹമാം തിരുക്കരം ഞാൻ കാണുന്നുണ്ടിപ്പോൾ
ഈ വൻസമുദ്രത്തിൻ തിരയാൽ ഞാൻ താണിടായ്വാൻ
നിൻ സ്നേഹമുഖം കാണും ഞാനാഘോരനേരത്ത്;- എൻ...
5 എൻ ആശ്രയം എൻ ആശ്രയം എൻ യേശുരക്ഷകാ
നീ ജീവിക്കുന്നതാലെ ഞാനും ജീവിക്കും നിന്നിൽ
നിൻ സ്നേഹമാം കൊടിക്കീഴിൽ ഞാൻ കാണുന്നു ജയം;- എൻ...