Marannu pokaathe nee maname jeevan lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Marannupokaathe nee maname! jeevan
Parannupokum vegam jadam mannaayidume

1 Piranna neram muthal ninne eppol
Marachidaamoyennu maranam nilkkunne
Kuranjonnum thaamasamenye ninne
Marulokath aakkiduvaanorungunne

Shakthi sukham dhanam ellaam sarvva-
Shakthan ninne vilichidunna kaalam
Maathraneram japam chollaan-koode
Cherthidumo illa illa ithellaam

Mruthyu vannidunna kaalam-baalya-
Vruddhatha yauvvanam ethu kaalatho
Raathriyilo pakal thaano entho
Marthyar ariyunnillanthya kaalathe

Veettil vecho kaattil vecho athikoshtdamulla
samudrathinkal vecho
Kattil kidakkayil vecho-mruthyu
Vettuvaan moorcha koottunnengu vecho

Rogam kshaamam shantdakondo vishanaagam
dushta mrugam minnidikondo
Vere vipathukol kondo jeevan maarum 
kaayam mannaaytheerum nee kando!

Ippozhorungenam nenjche ini
Pilpaadaakattennu veckkaathe nenjche!
Chilparannelppikka ninne ennaal
Swarppuratil ennum vaanidaam pinne

This song has been viewed 494 times.
Song added on : 9/20/2020

മറന്നു പോകാതെ നീ മനമേ ജീവൻ

മറന്നുപോകാതെ നീ മനമേ ജീവൻ
പറന്നുപോകും വേഗം ജഡം മണ്ണായിടുമേ

1 പിറന്നനേരം മുതൽ നിന്നെ എപ്പോൾ മറിച്ചിടാമോയെന്നു
മരണം നിൽക്കുന്നേ കുറഞ്ഞൊന്നു താമസമെന്യേ നിന്നെ-
മറുലോകത്താക്കിടുവാനൊരുങ്ങുന്നേ;-

2 ശക്തി സുഖം ധനം എല്ലാം സർവ്വശക്തൻ നിന്നെ 
വിളിച്ചിടുന്ന കാലം മാത്രനേരം ജപം ചൊല്ലാൻ കൂടെ 
ചേർത്തിടുമോ ഇല്ല ഇല്ല ഇതെല്ലാം;-

3 മൃത്യുവന്നിടുന്ന കാലം ബാല്യ-വൃദ്ധതയൗവ്വനം 
ഏതുകാലത്തോ രാത്രിയിലോ പകൽ താനോ
എന്തോ മർത്യരറിയുന്നില്ലന്ത്യകാലത്തെ;-

4 വീട്ടിൽവച്ചോ കാട്ടിൽവച്ചോ അതികോഷ്ഠമുള്ള
സമുദ്രത്തിങ്കൽ വച്ചോ കട്ടിൽകിടക്കയിൽ വച്ചോ
മൃത്യു വെട്ടുവാൻ മൂർച്ച കൂട്ടുന്നെങ്ങുവച്ചോ;-

5 രോഗം ക്ഷാമം ശണ്ഠകൊണ്ടോവിഷനാഗം
ദുഷ്ടമൃഗം മിന്നിടകൊണ്ടോ വേറെ വിപത്തുകൾകൊണ്ടോ
ജീവൻ മാറും കായം മണ്ണായ്ത്തീരും നീ കണ്ടോ;-

6 ഇപ്പോഴൊരുങ്ങേണം നെഞ്ചേ ഇനി പിൽപാടാകട്ടെന്നു
വയ്ക്കാതെ നെഞ്ചേ ചിൽപ്പരന്നേൽപ്പിക്ക നിന്നെ
എന്നാൽ സ്വർപ്പൂരത്തിൽ എന്നും വാണിടാം പിന്നെ;-



An unhandled error has occurred. Reload 🗙