En yeshu rakshakan en nalla idayan lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

This song has been viewed 738 times.
Song added on : 9/17/2020

എൻ യേശു രക്ഷകൻഎൻ നല്ല ഇടയൻ

1 എൻ യേശു രക്ഷകൻഎൻ നല്ല ഇടയൻ 
തൻ ആടുകളിൽ ഒന്നിനും ഇല്ലൊരു കുറവും

നന്മ മാത്രമേ പൂർണ്ണകൃപയും
യേശുവേ! നിൻആടിനെ എപ്പോഴും പിൻചെല്ലും

2 ഞാൻ നാശവഴിയിൽ തെറ്റിടും നേരത്തിൽ 
തൻ സ്വർഗ്ഗഭാഗ്യം വിട്ടു താൻ എന്നെ അന്വേഷിപ്പാൻ

3 തൻ ശബ്ദം കേട്ടു ഞാൻ സന്തോഷത്തോടെ താൻ 
തൻ മാർവ്വിൽ എന്നെ അണച്ചു എൻകണ്ണീർ തുടച്ചു

4 എൻ പാപമുറിവു യേശു പൊറുപ്പിച്ചു 
തൻ സ്വന്തം രക്തം തന്നവൻ ഹാ! നല്ല ഇടയൻ

5 പിതാവിൻ ഭവനം ഇപ്പോൾ എൻ പാർപ്പിടം 
സ്വർഗ്ഗീയ ഭക്ഷണംകൊണ്ടുഞാൻ തൃപ്തിപ്പെടുന്നു 

6 ഞാൻ സിംഹഗർജ്ജനം കേട്ടാൽ ഇല്ലിളക്കം 
തൻകൈയിൻ കോലും വെടിയും സാത്താനെ ഓടിക്കും

7 എന്നെ വിളിച്ചവൻ എന്നേക്കും വിശ്വസ്തൻ 
താൻ അന്ത്യത്തോളം എന്നെയും വിടാതെ സൂക്ഷിക്കും 

8 തൻ സ്വർഗ്ഗഭാഗ്യവും മാറാത്ത തേജസ്സും 
എൻയേശു തരും എനിക്കും ഇങ്ങില്ലോർ കുറവും



An unhandled error has occurred. Reload 🗙