Vazhthidum njaaneshuve varnnikkum lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
1 Vaazhthidum njaaneshuve varnnikkum than naamathe
Thaazhchayil’irangi enne veendedutha naamathe
orkkuvanashe’shavum yogyanallennaakilum
paarthalathilezhaye ortha divya snehame
padidum njaanennennum daiva sneham thannude
aazha mathinnuyaravum neelamathin veethiyum
2 ente sarvva vallabhan sainyathinte nayakan
sarvvaralum vandithan sarvvarilum sundaran
en vazhiyin kuravukal therthidunna nayakan
anthyathoalamenne nadathiduvan shakthan ahan;-
3 onnume enikkihe vyakulathinillathal
onnilum patharidathodidum viruthinay
onnilum kuravukal vannidathe nokkidum
thannidam abhayamay parthidunna sadhuve;-
4 njanumente kudumbavum yahoavaye sevikkum
parithil njan parthidum nalukal muzhuvanum
kleshamerum velayil orthidum than ponmukham
krushilente perkkay kastametta nathhane;-
5 onnume karuthidathodukayal bhoshanay
thernnuvennu thonnilum bhethiyillenikkihe
muttukalal therthatham pattanathinulliay
mukhyamam nirayilen malika njan kanunnu;-
6 aarumilla thangkuvan-ennorthidunna velayil
aamayam therthiduvan adukkalethum nayakan
parvvathathilekkunjan kannuyarthum valayil
thathsamayam vannidum van sahayathin krupa;-
7 kananathin pathayil vidarnna lilli pushpangkal
kamyamay chamachavan enne marannedumo
pullile himakanam saundaryathil chalichon
enneyethra shreshdamay thejassal aniyikkum;-
വാഴ്ത്തിടും ഞാനേശുവേ വർണ്ണിക്കും തൻ നാമത്തെ
1 വാഴ്ത്തിടും ഞാനേശുവേ വർണ്ണിക്കും തൻ നാമത്തെ
താഴ്ചയിലിറങ്ങിയെന്നെ വീണ്ടെടുത്ത നാമത്തെ
ഓർക്കുവാനശേഷവും യോഗ്യനല്ലെന്നാകിലും
പാർത്തലത്തിലേഴയെ ഓർത്ത ദിവ്യ സ്നേഹമേ
പാടിടും ഞാനെന്നെന്നും ദൈവസ്നേഹം തന്നുടെ
ആഴമതിന്നുയരവും നീളമതിൻ വീതിയും
2 എന്റെ സർവ്വ വല്ലഭൻ സൈന്യത്തിന്റെ നായകൻ
സർവ്വരാലും വന്ദിതൻ സർവ്വരിലും സുന്ദരൻ
എൻ വഴിയിൻ കുറവുകൾ തീർത്തിടുന്ന നായകൻ
അന്ത്യത്തോളമെന്നെ നടത്തിടുവാൻ ശക്തൻ താൻ;- പാടിടും...
3 ഒന്നുമേ എനിക്കിഹെ വ്യാകുലത്തിനില്ലതാൽ
ഒന്നിലും പതറിടാതോടിടും വിരുതിനായ്
ഒന്നിലും കുറവുകൾ വന്നിടാതെ നോക്കിടും
തന്നിടം അഭയമായ് പാർത്തിടുന്ന സാധുവെ;- പാടിടും...
4 ഞാനുമെന്റെ കുടുംബവും യഹോവയെ സേവിക്കും
പാരിതിൽ ഞാൻ പാർത്തിടും നാളുകൾ മുഴുവനും
ക്ലേശമേറും വേളയിൽ ഓർത്തിടും തൻ പൊന്മുഖം
ക്രൂശിലെന്റെ പേർക്കായി കഷ്ടമേറ്റ നാഥനെ;- പാടിടും...
5 ഒന്നുമേ കരുതിടാതോടുകയാൽ ഭോഷനായ്
തീർന്നുവെന്നു തോന്നിലും ഭീതിയില്ലെനിക്കിഹെ
മുത്തുകളാൽ തീർത്തതാം പട്ടണത്തിനുള്ളിലായ്
മുഖ്യമാം നിരയിലെൻ മാളിക ഞാൻ കാണുന്നു;- പാടിടും...
6 ആരുമില്ല താങ്ങുവാനെന്നോർത്തിടുന്ന വേളയിൽ
ആമയം തീർത്തിടുവാനടുക്കലെത്തും നായകൻ
പർവ്വതത്തിലേക്കു ഞാൻ കണ്ണുയർത്തും വേളയിൽ
തത്സമയം വന്നിടും വൻ സഹായത്തിൻ കൃപ;- പാടിടും...
7 കാനനത്തിൻ പാതയിൽ വിടർന്ന ലില്ലിപുഷ്പങ്ങൾ
കാമ്യമായ് ചമച്ചവൻ എന്നെ മറന്നീടുമോ
പുല്ലിലെ ഹിമകണം സൗന്ദര്യത്തിൽ ചാലിച്ചോൻ
എന്നെയെത്ര ശ്രേഷ്ടമായ് തേജസ്സാലണിയിക്കും;- പാടിടും...
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 48 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 93 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 132 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 62 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 113 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 107 |
Testing Testing | 8/11/2024 | 71 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 346 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 997 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 250 |