Ennasha ennumente rakshithavilakayal lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

1 ennaasha ennumente rakshithavilakayal
ennaashapolavan vannenne cherthukollume
ente vallabhan enikku nallavan

2 verum mullukalkkidayil nalla thamarapole
cheru kanyakamaar than naduvil en priyanitha
chandra’thulyamay shobhicheedunnu;- ennaa

3 kaattumarangal naduvil nalla naarakampole
kuttusakhimaar naduvilaay en priyanitha
santhoshathode vaasam cheyyunnu;- ennaa

4 engadi  munthirithadangalil vilaseedum
mailanjche pukulakku thulyanente vallabhan
saurabhya’vaasana thukidunnithaa;- ennaa

5 ennodukude parthirunna pranavallabhan
ennodu verpett’engopoy maranju nilkkunnu
ente priyane ningal kanduvo;- ennaa

6 ente melavan pidichidunna snehathin kodi
ente priyanennil’ninnedukkayillorikkalum
athaa kelkkunnu priyante svaram;- ennaa

7 cherumaaninum kalakkumothapoleyen priyan
cheru kunnumalakal chadiyodi kuthichuvarunnitha
nokkidunnithaa kilivaathil vazhi;- ennaa...

This song has been viewed 547 times.
Song added on : 9/17/2020

എന്നാശ എന്നുമെന്റെ രക്ഷിതാവിലാകയാൽ

1 എന്നാശ എന്നുമെന്റെ രക്ഷിതാവിലാകയാൽ
എന്നാശപോലവൻ വന്നെന്നെ ചേർത്തുകൊള്ളുമെ
എന്റെ വല്ലഭൻ എനിക്കു നല്ലവൻ

2 വെറും മുള്ളുകൾക്കിടയിൽ നല്ല താമരപോലെ
ചെറു കന്യകമാർ തൻ നടുവിൽ എൻ പ്രിയനിതാ
ചന്ദ്രതുല്യമായ് ശോഭിച്ചീടുന്നു;- എന്നാ

3 കാട്ടുമരങ്ങൾ നടുവിൽ നല്ല നാരകംപോലെ
കൂട്ടുസഖിമാർ നടുവിലായ് എൻ പ്രിയനിതാ
സന്തോഷത്തോടെ വാസം ചെയ്യുന്നു;- എന്നാ

4 എൻഗദി  മുന്തിരിത്തടങ്ങളിൽ വിലസിടും
മൈലാഞ്ചി പൂങ്കുലയ്ക്കു തുല്യനെന്റെ വല്ലഭൻ
സൗരഭ്യവാസന തൂകിടുന്നിതാ;-എന്നാ

5 എന്നോടുകൂടെ പാർത്തിരുന്ന പ്രാണവല്ലഭൻ
എന്നോടു വേർപെട്ടെങ്ങോപോയ് മറഞ്ഞുനിൽക്കുന്നു
എന്റെ പ്രിയനെ നിങ്ങൾ കണ്ടുവോ;- എന്നാ

6 എന്റെ മേലവൻ പിടിച്ചിടുന്ന സ്നേഹത്തിൻ കൊടി
എന്റെ പ്രിയനെന്നിൽനിന്നെടുക്കയി-ല്ലൊരിക്കലും
അതാ കേൾക്കുന്നു പ്രിയന്റെ സ്വരം;- എന്നാ

7 ചെറുമാനിനും കലയ്ക്കുമൊത്തപോലെയെൻ പ്രിയൻ
ചെറു കുന്നുമലകൾ ചാടിയോടി കുതിച്ചുവരുന്നിതാ
നോക്കിടുന്നിതാ കിളിവാതിൽവഴി;- എന്നാ...



An unhandled error has occurred. Reload 🗙