Enne rakshichunnathan thankudennum lyrics

Malayalam Christian Song Lyrics

Rating: 1.00
Total Votes: 1.

1 enne rakshichunnathan than kudennum parkkuvaan
thante saha jeevitham danam cheythitha
mannidam chamachavan mannide charichavan
enne ennum nadathunna’then’thorathbhutham

2 thante krushil kanunna snehathinte purnnatha
ente rakshayayathil than nivarthichu
bandhanavum cheythu thaan anthyamaya yathana
svanthana jeevithathe bandhamay nalki;- enne...

3 eethum bheethiyenniye thathanodu kude njaan
prethanay jeevikkunnu thante’yaaviyaal
eethanartham kashdangal sadhuvinundayennal
aadhiyudan neekkidumen rajarajan than;- enne...

4 ente raksha daname ennumullashvasame
onnum cheythittalle njaan thannude krupa
mannidathil krushathil ninnumuyarnnuyarnnu
unnathamam svarggathil vasavum nalki;- enne...

5 bhuvil svarggajeevitham aarambhichedunnitha
aaviyude vasamo jevasaurabhyam
nethisamadhanavum aathmasanthoshamathum
daivarajyam bhuvathil pinne svarggavum;- enne...

This song has been viewed 856 times.
Song added on : 9/17/2020

എന്നെ രക്ഷിച്ചുന്നതൻ തൻകൂടെന്നും പാർക്കുവാൻ

1 എന്നെ രക്ഷിച്ചുന്നതൻ തൻ കൂടെന്നും പാർക്കുവാൻ
തന്റെ സഹ ജീവിതം ദാനംചെയ്തിതാ
മന്നിടം ചമച്ചവൻ മന്നിടെ ചരിച്ചവൻ 
എന്നെ എന്നും നടത്തുന്നതെന്തോരത്ഭുതം

2 തന്റെ ക്രൂശിൽ കാണുന്ന സ്നേഹത്തിന്റെ പൂർണ്ണത
എന്റെ രക്ഷയായതിൽ താൻ നിവർത്തിച്ചു
ബന്ധനവും ചെയ്തു താൻ അന്ത്യമായ യാതന
സ്വാന്തന ജീവിതത്തെ ബന്ധമായ് നൽകി;- എന്നെ...

3 ഏതുംഭീതിയെന്നിയേ താതനോടു കൂടെ ഞാൻ
പ്രീതനായ് ജീവിക്കുന്നു തന്റെയാവിയാൽ
ഏതനർത്ഥം കഷ്ടങ്ങൾ സാധുവിനുണ്ടായെന്നാൽ
ആധിയുടൻ നീക്കിടുമെൻ രാജരാജൻ താൻ;- എന്നെ...

4 എന്റെ രക്ഷ ദാനമേ എന്നുമുള്ളാശ്വാസമേ
ഒന്നും ചെയ്യിതിട്ടല്ലെ ഞാൻ തന്നുടെ കൃപ
മന്നിടത്തിൻ ക്രൂശതിൽ നിന്നുമുയർന്നുയർന്നു
ഉന്നതമാം സ്വർഗ്ഗത്തിൽ വാസവും  നൽകി;- എന്നെ...

5 ഭൂവിൽ സ്വർഗ്ഗജീവിതം ആരംഭിച്ചീടുന്നിതാ
ആവിയുടെ വാസമോ ജീവസൗരഭ്യം
നീതിസമാധാനവും ആത്മ സന്തോഷമതും
ദൈവരാജ്യം ഭൂവതിൽ  പിന്നെ സ്വർഗ്ഗവും;- എന്നെ...



An unhandled error has occurred. Reload 🗙