Vazhthidum sathatham priya lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

1 vazhthidum sathatham preya thava
nithyam padum kerthanam njaan

cherthathinalenne thirumarvvil
kathathinalenne vazhuthathe
edutho nee enne ninakkayi
kodutho nee enne enikkayi

2 vallabha krupasagara thava
nithyam padum kerthanam njaan

ellakkuravum therthallo- 
thollayozhichenne cherthallo
allalakhilavum akatiyallo-
alayum enne vendeduthallo;- vazh..

3 aashritharkkabhayam vibho-thava 
nithyam padum kerthanam njaan 

mannava thiruvay mozhipol-
adiyaril krupa cheythallo
manna nee thuna ie enikke-
innum ennum avasanam vare;- vazh..

4 cheythu nee paripalanam thava-
nithyam padum kerthanam njaan

vairiyin sharaganamathil ninnum-
thiruchirakukal nizhal athin kezhil
anudinavum mama bhayamenye
manuvela-sthuthi innumennum;- vazh..

5 halleluyya sthothrame-thava
nithyam padum kerthanam njaan

akhila srishdikalum padedave- 
iee alpan sthuthi ninakkekunnen
allum pakalum bhedamenye 
halleluyya sthuthi padedum njaan;- vazh..

This song has been viewed 1021 times.
Song added on : 9/26/2020

വാഴ്ത്തിടും സതതം പ്രീയാ തവ നിത്യം

1 വാഴ്ത്തിടും സതതം പ്രീയാ തവ
നിത്യം പാടും കീർത്തനം ഞാൻ

ചേർത്തതിനാലെന്നെ തിരുമാർവ്വിൽ 
കാത്തതിനാലെന്നെ വഴുതാതെ
എടുത്തോ നീ എന്നെ നിനക്കായി
കൊടുത്തോ നീ എന്നെ എനിക്കായി...

2 വല്ലഭാ കൃപാസാഗരാ തവ
നിത്യം പാടും കീർത്തനം ഞാൻ

എല്ലാക്കുറവും തീർത്തല്ലോ- 
തൊല്ലയൊഴിച്ചെന്നെ ചേർത്തല്ലോ
അല്ലലഖിലവും അകറ്റിയല്ലോ-
അലയും എന്നെ വീണ്ടെടുത്തല്ലോ;- വാഴ്..

3 ആശ്രിതർക്കഭയം വിഭോ- തവ 
നിത്യം പാടും കീർത്തനം ഞാൻ 

മന്നവാ തിരുവായ് മൊഴിപോൽ- 
അടിയാരിൽ കൃപ ചെയ്തല്ലോ
മന്നാ നീ തുണ ഈ എനിക്ക്- 
ഇന്നും എന്നും അവസാനം വരെ;- വാഴ്..

4 ചെയ്തു നീ പരിപാലനം തവ- 
നിത്യം പാടും കീർത്തനം ഞാൻ

വൈരിയിൻ ശരഗണമതിൽ നിന്നും- 
തിരുചിറകുകൾ നിഴൽ അതിൻ കീഴിൽ
അനുദിനവും മമ ഭയമെന്യേ 
മനുവേലാ- സ്തുതി ഇന്നുമെന്നും;- വാഴ്..

5 ഹല്ലേലുയ്യ സ്തോത്രമേ-തവ 
നിത്യം പാടും കീർത്തനം ഞാൻ

അഖില സൃഷ്ടികളും പാടീടവേ- 
ഈ അൽപൻ സ്തുതി നിനക്കേകുന്നേൻ
അല്ലും പകലും ഭേദമെന്യേ 
ഹല്ലേലുയ്യ സ്തുതി പാടിടും ഞാൻ;- വാഴ്..

You Tube Videos

Vazhthidum sathatham priya


An unhandled error has occurred. Reload 🗙