Maname pakshiganagal unarnnitha lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

1 Maname pakshiganangngal unarnnithaa padunnu geethangal
Maname neeyumu’narnnitteyeshuparaneppadi sthuthikka

2 Maname ninnepparamonnathen paripalikunnathine
Ninachal ninakkushassil kidannuragan kazingidumo

3 Mriga’jalangal’unarnnedunna samayathu nee kidannu
Mrga’thekalum nirvichariyay’uragathente maname

4 Marathin kopilirikum pakshiyurakum shabdhamathu ke-
tturakam thelingudane ninte paraneppadi sthuthika;- 

5 Paranyeshu’thaan’athiraavile thaniye oruvanatthil
Parichodunarr’nnezhunnu prarthichchathu nee chinthichiduka

6 oru vasara’mushassayappol peelathossinte arikil
paraneshu’vorajam’pol ninna nila nee chindichiduka

7 Parane thallipparanja pathrosathiravile samaye
perutha dukam niranju purathingi pottikaranu;-

8 Mariya’mathiravil’eshuve kanajittullam thakarnnu
Karaunna’thethathulya sneham maname ninakathundo?

This song has been viewed 1365 times.
Song added on : 9/20/2020

മനമേ പക്ഷിഗണങ്ങളുണർന്നിതാ പാടുന്നു

1 മനമേ പക്ഷിഗണങ്ങളുണർന്നിതാ പാടുന്നു ഗീതങ്ങൾ
 മനമേ നീയുമുണർന്നിട്ടേശു പരനെപാടി സ്തുതിക്ക;-

2 മനമേ നിന്നെപ്പരമോന്നതൻ പരിപലിക്കുന്നതിനെ
നിനച്ചാൽ നിനക്കുഷസ്സിൽ കിടന്നുറങ്ങാൻ കഴിഞ്ഞിടുമോ;-

3 മൃഗജാലങ്ങളുണർന്നീടുന്ന സമയത്തു നീ കിടന്നു
മൃഗത്തെക്കാളും നിർവിചാരിയായുറങ്ങാതെന്റെ മനമേ;-

4 മരത്തിൻ കൊമ്പിലിരിക്കും പക്ഷിയുരയ്ക്കും ശബ്ദമതു കേ-
ട്ടുറക്കം തെളിഞ്ഞുടനെ നിന്റെ പരനെപാടി സ്തുതിക്ക;-

5 പരനേശുതാനതിരാവിലെ തനിയെ ഒരുവനത്തിൽ
പരിചോടുണർന്നെഴുന്നു പ്രാർത്ഥിച്ചതു നീ ചിന്തിച്ചിടുക;-

6 ഒരു വസരമുഷസ്സായപ്പോൾ പീലാത്തോസിന്റെ അരികിൽ
പരനേശുവൊരജംപോൽ നിന്ന നില നീ ചിന്തിച്ചിടുക;-

7 പരനെ തള്ളിപ്പറഞ്ഞ പത്രോസതിരവിലെ സമയേ
പെരുത്ത ദുഃഖം നിറഞ്ഞു പുറത്തിറങ്ങി പൊട്ടികരഞ്ഞു;-

8 മറിയാമതിരാവിലെശുവേ കണാഞ്ഞിട്ടുള്ളം തകർന്നു
കരയുന്നതെന്തതുല്യ സ്നേഹം മനമേ നിനക്കതുണ്ടോ?

You Tube Videos

Maname pakshiganagal unarnnitha


An unhandled error has occurred. Reload 🗙