Kahala naadam muzhangidume lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 Kaahala naadam muzhangidume
Kaantha naam yesu vannidume
Kaanthaye cherkkuvaan samayamaayi
Kaanthanu maayennum vaanidaame

Aanandame! Aanandame!
Aananda sudinam aa diname
Aananda geetham paadidaame

2 Aathmaavin abhishekam thannu namme
Aadya phalam aakki thirthu vallo
Kaathirunnullil njarangidunne
Vindeduppin sarirathinaayi

3 Velippedu vaanulla thejassorthaal
Mannile paadukal saaramilla
Vannidum peedayil aanandikkaam
Vallabha nodennum vaaneedaame

4 Kara, chulukkam, vaattam, maalinyangal
Esidaa theppozhum kaathukolka
Kaanthanaam yesuvin thejassode
Than mumpil nirthidum thirusabhaye

5 Kunjaattin kalyaanam vannuvennu
Swargathil muzhangidum dhwani keilkkaam
Kunjaadaam Karthanin koodey vaazhaan
Kaandhey! nee ninneyum orukki kolga

6 Nodi yidayil naam marurupamaayi
Praakkale ppol vaanil parannidume
Marthya maaya sareeramannu
Amarthya sareeramaayi maaridume

This song has been viewed 480 times.
Song added on : 9/18/2020

കാഹള നാദം മുഴങ്ങിടുമേ

1 കാഹളനാദം മുഴങ്ങീടുമേ
കാന്തനാം യേശു വന്നീടുമേ
കാന്തയെ ചേർക്കുവാൻ സമയമായി
കാന്തനുമായെന്നും വാണിടാമേ

ആനന്ദമേ! ആനന്ദമേ!
ആനന്ദസുദിനം ആ ദിനമേ
ആനന്ദഗീതം പാടിടാമേ

2 ആത്മാവിൻ അഭിഷേകം തന്നു നമ്മെ
ആദ്യഫലമാക്കി തീർത്തുവല്ലോ
കാത്തിരുന്നുള്ളിൽ ഞരങ്ങീടുന്നേ
വീണ്ടെടുപ്പിൻ ശരീരത്തിനായ്‌

3 വെളിപ്പെടുവാനുള്ള തേജസ്സോർത്താൽ
മന്നിലെ പാടുകൾ സാരമില്ല
വന്നിടും പീഡയിൽ ആനദിക്കാം
വല്ലഭനോടെന്നും വാണിടാമേ

4 കറ, ചുളുക്കം, വാട്ടം, മാലിന്യങ്ങൾ
ഏശിടാതെപ്പോഴും കത്തുകൊൾക
കാന്തനാം യേശുവിൻ തേജസ്സോടെ
തൻ മുമ്പിൽ നിർത്തിടും തിരുസഭയെ

5 കുഞ്ഞാട്ടിൻ കല്യാണം വന്നുവെന്നു
സ്വർഗ്ഗത്തിൽ മുഴങ്ങിടും ധ്വനി കേൾക്കാം
കുഞ്ഞാടാം കർത്തൻനിൻകൂടെ വാഴാൻ
കാന്തേ നീ നിന്നെയും ഒരുക്കിക്കൊൾക;-

6 നൊടിയിടയിൽ നാം മറുരൂപമായ്‌
പ്രാക്കളെപ്പോൽ വാനിൽ പറന്നിടുമേ
മർത്യമായ ശരീരമന്ന്‌
അമർത്യ ശരീരമായ്‌ മാറിടുമേ

You Tube Videos

Kahala naadam muzhangidume


An unhandled error has occurred. Reload 🗙