Enikkay karutham ennurachavane lyrics

Malayalam Christian Song Lyrics

Rating: 3.80
Total Votes: 5.

1 enikkay karutham’ennura’chavane
enikkottum bhayamilla ninachidumpol
enikkayi karuthuvan ihathilille onnum
chumathunnen bharamellam ninte chumalil

2 bhakshanam illathe vaadi kuzhan’jidumpol
bhakshanamayi kakan ente arikil varum
appavum irachi eva karathil tharum
jeeva uravayin thodenikku daham therthidum;-

3 kshamamettu sarefathil sahichidanay
marikkuvan orukkamayi irunnedilum
kalathile mavu’lesham kurayunnilla-ente
kalashathil enna kavinjo’zhukedume;-

4 kakkakale nokkiduvin vithaykkunnilla
koyithu kalapurayonnum niraykkunnilla
vayalile thamarakal valarunnallo nannyi
vanile paravakal pularunnallo;-

5 shathru bhethi kettu’thellum nadungedilum
chura’chedi thanalathil urangedilum
vannunarthi tharum duthar kanaladakal
thinnu thripthanakki nadathidum dinam-dinamay;-

6 nenjchame nin chanjchalangal onnum venda
panchamurivetta nathhan thanchamekidum
pinchupokillorunalum than karunakal orthu
punchiri thukiduka nee ennum maname;-

This song has been viewed 7686 times.
Song added on : 9/17/2020

എനിക്കായ് കരുതാമെന്നുരച്ചവനെ എനിക്കൊട്ടും

1 എനിക്കായ് കരുതാമെന്നുരച്ചവനെ
എനിക്കൊട്ടും ഭയമില്ല നിനച്ചിടുമ്പോൾ
എനിക്കായ് കരുതുവാൻ ഇഹത്തിലില്ലേയൊന്നും
ചുമത്തുന്നെൻഭാരം എല്ലാം നിന്റെ ചുമലിൽ

2 ഭക്ഷണമില്ലാതെ വാടി കുഴഞ്ഞിടുമ്പോൾ
ഭക്ഷണമായ് കാകൻ എന്റെ അരികിൽ വരും
അപ്പവും ഇറച്ചിയും ഇവ കരത്തിൽ തരും
ജീവ ഉറവയിൻ തോടെനിക്കു ദാഹം തീർത്തിടും;-

3 ക്ഷാമമേറ്റു സാരാഫാത്തിൽ സഹിച്ചിടുവാനായ്
മരിക്കുവാനൊരുക്കമായ് ഇരുന്നീടിലും
കലത്തിലെ മാവു ലേശം കുറയുന്നില്ലേ-എന്റെ
കലശത്തിൽ എണ്ണ കവിഞ്ഞൊഴുകിടുമെ;-

4 കാക്കകളെ നോക്കിടുവിൻ വിതയ്ക്കുന്നില്ല
കൊയ്തു കളപ്പുരയൊന്നും നിറയ്ക്കുന്നില്ല
വയലിലെ താമരകൾ വളരുന്നല്ലോ നന്നായ്
വാനിലെ പറവകൾ പുലരുന്നല്ലോ;-

5 ശത്രു ഭീതി കേട്ടു തെല്ലും നടുങ്ങീടിലും
ചൂരച്ചെടി തണലതിൽ ഉറങ്ങീടിലും
വന്നുണർത്തി തരും ദൂതർ കനലടകൾ
തിന്നു തൃപ്തനാക്കി നടത്തിടും ദിനം ദിനമായ്;-

6 നെഞ്ചമെ നിൻ ചഞ്ചലങ്ങൾ ഒന്നും വേണ്ട
പഞ്ചമുറിവേറ്റ നാഥൻ തഞ്ചമേകിടും
പിഞ്ചുപേകില്ലോരുനാളും തൻ കരുണകൾ ഓർത്തു
പുഞ്ചിരി തൂകിടുക നീ എന്നും മനമെ;-

You Tube Videos

Enikkay karutham ennurachavane


An unhandled error has occurred. Reload 🗙