Yeshuvin nindaye chumakkaam lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

This song has been viewed 920 times.
Song added on : 9/27/2020

യേശുവിൻ നിന്ദയെ ചുമക്കാം

യേശുവിൻ നിന്ദയെ ചുമക്കാം
പാളയത്തിനു പുറമെ പോകാം

1 സൻബല്ലത്ത്തോബീയാവിൻ കൂട്ടുകെട്ടുകളും
ചഞ്ചലമുണ്ടാക്കും കലഹവാക്കുകളും
സന്തോഷത്തോടെ ക്രിസ്തുവിനായി
സഹിച്ചവനരികിൽ ചെല്ലാം;- യേശു…

2 തേഫാന്മേൽ വീണ കല്ലുകൾ ഓർത്തും
ശിഷ്യന്മാർ സഹിച്ച തടവുകൾ ഓർത്തും
നാശങ്ങൾ വന്നാലും പാശങ്ങൾ
എല്ലാം സഹിച്ചവനരികിൽ ചെല്ലാം;- യേശു... 

3 കള്ളസഹോദരൻ കൈവെടിഞ്ഞാലും
നിനയ്ക്കാത്തവകളെ ചുമത്തിയെന്നാലും
നല്ല ക്രിസ്തേശുവിനോടെതിർത്താലും
സഹിച്ചവനരികിൽ ചെല്ലാം;- യേശു…

4 വടികളാൽ അനവധി അടികൾ കൊണ്ടാലും
വാളാൽ തുണ്ടമായ് വെട്ടപ്പെട്ടാലും
നാളെല്ലാം നരരാൽ ഞെരുക്കപ്പെട്ടാലും
സഹിച്ചവനരികിൽ ചെല്ലാം;- യേശു…

5 കഷ്ടങ്ങൾ പലവിധമായ് വന്നാലും
നഷ്ടങ്ങളനവധി നേരിട്ടാലും
ദുഷ്ടത ഭൂമിയിൽ പെരുകിവന്നാലും
സഹിച്ചവനരികിൽ ചെല്ലാം;- യേശു…

6 അഗ്നിക്കു നമ്മെ ഇരയാക്കിയാലും
നഗ്നരായ് നാം നടക്കേണ്ടി വന്നാലും
അറുക്കപ്പെട്ട ആട്ടിൻകുട്ടിയെ നിനച്ചു
സഹിച്ചവനരികിൽ ചെല്ലാം;- യേശു…

7 സ്ഥിരമായ് നിന്നവൻ രക്ഷയെ കാണ്മിൻ
നടന്നിടും യുദ്ധം ദൈവത്തിന്റേത്
സ്തോത്രബലിക്കും പാത്രനായവനേ
ഹല്ലേലുയ്യാ പാടി സ്തുതിക്കാം;- യേശു...



An unhandled error has occurred. Reload 🗙