Aathmavam vazhi kaatti enne lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

1 aathmavam vazhi kaatti, enne sada nadathi
kondupokum vanathil koode savadhaanathil
ksheenare santhoshippin than imba mozhi kelppin
sanchari nee koode’vaa cherkkam ninne veettil njaan

2 ullam thalarnne’ttavum aashayatta neravum
krushil raktham kaanichu, aashvasam nalkeedunnu
shudhathmavin prabhayil njanolikkum nerathil
shathru shalyamonnume pedikkenda engume

3 sathya sakhi than thane, sarvada en sameepe
thunakkum niramtharam neekkum bhayam samshayam
kattugrammadikkilum irul kanatheedilum
sanchari nee koode’vaa cherkkam ninne veettil njaan

4 aayushkalathinantham chernnarthi poonda neram
svarga chintha mathrame eekame’nnaashrayame
than mathram aa nerathum enne’aazham kadathum
sanchari nee koode’vaa cherkkam ninne veettil njaan

This song has been viewed 2787 times.
Song added on : 9/12/2020

ആത്മാവാം വഴികാട്ടി എന്നെ സദാ നടത്തി

1 ആത്മാവാം വഴികാട്ടി എന്നെ സദാ നടത്തി
കൊണ്ടുപോകും വനത്തിൽ കൂടെ സാവധാനത്തിൽ;
ക്ഷീണരേ സന്തോഷിപ്പിൻ തൻ ഇമ്പമൊഴി കേൾപ്പിൻ
സഞ്ചാരി! നീ കൂടെ വാ ചേർക്കാം നിന്നെ വീട്ടിൽ ഞാൻ

2 ഉള്ളം തളർന്നേറ്റവും ആശയറ്റ നേരവും
ക്രൂശിൽ രക്തം കാണിച്ചു ആശ്വാസം നല്കീടുന്നു;
ശുദ്ധാത്മാവിൻ പ്രഭയിൽ ഞാനൊളിക്കും നേരത്തിൽ
ശത്രുശല്യമൊന്നുമേ പേടിക്കേണ്ട എങ്ങുമേ(2)

3 സത്യ സഖി താൻ തന്നേ സർവ്വദാ എൻ സമീപേ
തുണെക്കും നിരന്തരം നീക്കും ഭയം സംശയം;
കാറ്റുഗ്രമടിക്കിലും ഇരുൾ കനത്തീടിലും
സഞ്ചാരി നീ കൂടെ വാ ചേർക്കാം നിന്നെ വീട്ടിൽ ഞാൻ (2)

4 ആയുഷ്കാലത്തിന്നന്തം ചേർന്നാർത്തി പൂണ്ടനേരം
സ്വർഗ്ഗ ചിന്ത മാത്രമേ ഏകമെന്നാശ്രയമേ;
താൻ മാത്രം ആ നേരത്തും എന്നെ ആഴം കടത്തും
സഞ്ചാരി! നീ കൂടെ വാ ചേർക്കാം നിന്നെ വീട്ടിൽ ഞാൻ (2)

You Tube Videos

Aathmavam vazhi kaatti enne


An unhandled error has occurred. Reload 🗙