En yeshuve nadathidane nin lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 353 times.
Song added on : 9/17/2020

എൻ യേശുവേ നടത്തിടണേ നിൻഹിതം

എൻ യേശുവേ നടത്തിടണേ നിൻഹിതം പോലെയെന്നെ

1 കൂരിരുളാണിന്നു പാരിലെങ്ങും കാരിരുമ്പാണികൾ പാതയെങ്ങും
കാൽവറി നായകാ! കൈപിടിച്ചെൻ കൂടെ നീ വന്നിടണേ;-

2 ആശ്രയിക്കാവുന്നോരാരുമില്ല ആശ്വസിക്കാൻ ഭൂവിൽ ഒന്നുമില്ല
ശാശ്വത ശാന്തിയും വിശ്രമവും കണ്ടു ഞാൻ നിന്നിൽ മാത്രം;-

3 നീയെൻ വെളിച്ചവും രക്ഷയുമാം ഭീതിയെനിക്കില്ലിനി ഒന്നിനാലും
ആയുൾ നാളെന്നും നിന്നാലയത്തിൽ ആകണംഎന്റെ വാസം;-

4 നിങ്കലേക്കീയേഴ നോക്കിടുമ്പോൾ സങ്കടം പോയ്മുഖം ശോഭിതമാം
സംഖ്യയില്ലാതുള്ള-നർത്ഥങ്ങളുണ്ടെങ്കിലും നീ മതിയാം;-

5 രുചിച്ചറിഞ്ഞു നിന്നെ നല്ലവനായ് ത്യജിക്കുമോ നിന്നെ ഞാൻ ജീവനാഥാ
ഭജിക്കും നിൻപാദം ഞാൻ നാൾമുഴുവൻ പാടും നിൻകീർത്തനങ്ങൾ;-



An unhandled error has occurred. Reload 🗙