Yahin namamathe ethra lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

yahin namamathe 
ethra urappulla gopurame
yahin namamathe 
sarva shakthiyulla sankethame

nethiman odiyethi abhayam kanum
nethiman athilennum aashrayichidum

1 sainyatheppole shathru vannalum
thenechapole chutti valanjennalum(2)
odiyethedam avan savidhe kottayay
shailamay kathedum daivam(2);- yahin...

2 pazhikalum dushikalum eridumpol
kashdatha ninne thalarthidumpol(2)
pathararuthe kalangaruthe shashvatha
bhujathil ninne thangidum daivam(2);- yahin...

3 shathruvinte upadravam hethuvay
dukhichu nadakkevdi vannedilum(2)
asthi thakarkkum vannam nindaeriyal
dhairyamay ethuka avan savidhe(2) ;- yahin...

This song has been viewed 385 times.
Song added on : 9/26/2020

യാഹിൻ നാമമത് എത്ര ഉറപ്പുള്ള ഗോപുരമേ

യാഹിൻ നാമമത് 
എത്ര ഉറപ്പുള്ള ഗോപുരമേ
യാഹിൻ നാമമത് 
സർവ്വ ശക്തിയുള്ള സങ്കേതമേ

നീതിമാൻ ഓടിയെത്തി അഭയം കാണും
നീതിമാൻ അതിലെന്നും ആശ്രയിച്ചിടും(2)

1 സൈന്യത്തെപ്പോലെ ശത്രു വന്നാലും
തേനീച്ചപോലെ ചുറ്റി വളഞ്ഞെന്നാലും(2)
ഓടിയെത്തീടാം അവൻ സവിധേ കോട്ടയായ് 
ശൈലമായ് കാത്തീടും ദൈവം(2);- യാഹിൻ...

2 പഴികളും ദുഷികളും ഏറിടുമ്പോൾ
കഷ്ടത നിന്നെ തളർത്തിടുമ്പോൾ(2)
പതറരുതേ കലങ്ങരുതേ ശാശ്വത
ഭുജത്തിൽ നിന്നെ താങ്ങിടും ദൈവം(2);- യാഹിൻ...

3 ശത്രുവിന്റെ ഉപദ്രവം ഹേതുവായി
ദുഃഖിച്ചു നടക്കേണ്ടി വന്നീടിലും(2)
അസ്ഥി തകർക്കും വണ്ണം നിന്ദ ഏറിയാൽ
ധൈര്യമായ് എത്തുക അവൻ സവിധേ(2);- യാഹിൻ...

You Tube Videos

Yahin namamathe ethra


An unhandled error has occurred. Reload 🗙