Aavasikka neeyennum vishuddha aathmaave

Malayalam
ആവസിക്ക നീയെന്നും വിശുദ്ധ ആത്മാവേ

Song

  • Malayalam

    ആവസിക്ക നീയെന്നും വിശുദ്ധ ആത്മാവേ
    നീ വസിക്ക ഈ സഭമേൽ കരുണയോടെന്നും
    നിന്നാത്മശക്തി ധരിച്ചു ഞങ്ങൾ നവ്യമായിന്ന്
    തീർന്നിടുവാൻ നിൻ കൃപകൾ നൽകിടേണമേ

    1 ഉണങ്ങിയോരസ്ഥിസമാനർ ഞങ്ങളീ ഭൂവിൽ
    മരുപ്പച്ചകൾ തേടി അലഞ്ഞീടുന്നു
    ഉണർവ്വിൻ കാറ്റായ് വീശുക നീ പരിശുദ്ധാത്മാവേ
    ഉയിരേകും മഴയായ് പെയ്തനുഗ്രഹിക്ക-നീ;-

    2 തകർന്ന മതിലുകൾ പോലെ ജീവിതങ്ങളും
    ആശയറ്റു തകരും മാനവ സ്വപ്നങ്ങളും
    എഴുന്നേറ്റു ഞങ്ങൾ പണിഞ്ഞിടുവാൻ ദൈവമേ
    ഏകുക ആത്മാവിൻ ശക്തിയായ് നീ മുറ്റും;-

    3 ഉയർന്നു പൊങ്ങിയ സിംഹാസനത്തിൻ ദർശനം
    ഞങ്ങളുള്ളിലേകിടേണം നീ ദൈവമേ
    അകൃത്യം നീക്കും കനലാൽ തൊട്ടു ശുദ്ധരാക്കി നീ
    അടിയാരെ സമാധാനത്തോടയച്ചിടേണമേ;-

    4 അനന്തസ്നേഹത്തിൻ വറ്റാത്ത നീരുറവ നീ
    ഒഴുകിടട്ടെ ഞങ്ങൾ ജീവജലത്തിൻ നദികളായ്
    ദാഹശമനമേകുവാനീ മാനവർക്കെല്ലാം
    നീ വസിക്ക ഈ സഭമേൽ പരിശുദ്ധാത്മാവേ;-

Song added on : September 14, 2020
This song has been viewed 619 times.

Rate This Song

YouTube Videos