Aanandamundeni-kkaanandam lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

aanandam undeni-kkaanandam undeni-
kkeshu mahaa raaja sannidhiyil

1 loakam enikkoru shashvathamallen
sneham niranjeshu cholleettunde
svarloka nattukar kkikshithiyil pala
kashta sangkadangal vanneedunnu;-

2 karthave neeyente sangketham aakayal
ullil manaklesham leshamilla
vishvasa kkappalil svarppuram cheruvan
chukkan pidikkane ponnu nathha;-

3 ennaathmave ninnil chanjchalyam enthihe
baakhayin thazhvara yathreyithu
seeyon puri thannil vegam namukkethi-
ttaananda kkaneer veezhthidame;-

4 kudaara vasikalaum namukkingu
veedenno naadenno cholvanethe
kaikalal therkkatha vedonnu thathan thaan
meethe namukkai vechettunde;-

5 bharam prayasangalerum vanadeshtha
kulam aathamaavil vannedukil
paaram karunaulleshan namukkayttettam
krupa nalki palichidum;-

6 karthave nee vegam vanneedane njangal
kkorthalee kshoniyil maha dukham
ennalum nin mukha shobhayathin moolam
santhosha kaanthi pundaanandikkum;-

This song has been viewed 506 times.
Song added on : 6/5/2020

ആനന്ദമുണ്ടെനി-ക്കാനന്ദമുണ്ടെനി- ക്കേശു മഹാ

ആനന്ദമുണ്ടെനി-ക്കാനന്ദമുണ്ടെനി-
ക്കേശു മഹാ രാജ സന്നിധിയിൽ

1 ലോകം എനിക്കൊരു ശാശ്വതമല്ലെന്നെൻ
സ്നേഹം നിറഞ്ഞേശു ചൊല്ലീട്ടുണ്ട്‌
സ്വർലോക നാട്ടുകാർക്കിക്ഷിതിയിൽ പല 
കഷ്ടസങ്കടങ്ങൾ വന്നീടുന്നു;-

2 കർത്താവേ! നീയെന്റെ സങ്കേതമാകയാൽ 
ഉള്ളിൽ മന:ക്ലേശം ലേശമില്ല
വിശ്വാസക്കപ്പലിൽ സ്വർപ്പുരം ചേരുവാൻ
ചുക്കാൻ പിടിക്കണേ പൊന്നു നാഥാ;-

3 എന്നാത്മാവേ നിന്നിൽ ചാഞ്ചല്യമെന്തിഹെ
ബാഖായിൻ താഴ്‌വരയത്രേയിതു
സീയോൻപുരി തന്നിൽ വേഗം നമുക്കെത്തീ-
ട്ടാനന്ദക്കണ്ണുനീർ വീഴ്ത്തിടാമേ;-

4 കൂടാരവാസികളാകും നമുക്കിങ്ങു 
വീടന്നൊ നാടെന്നൊ ചൊൽവാനെന്ത്‌?
കൈകളാൽ തീർക്കാത്ത വീടൊന്നു താതൻ താൻ
മീതെ നമുക്കായി വച്ചിട്ടുണ്ട്‌;-

5 ഭാരം പ്രയാസങ്ങളേറും വനദേശത്താ
കുലം ആത്മാവിൽ വന്നീടുകിൽ
പാരം കരുണയുള്ളീശൻ നമുക്കായിട്ടേറ്റം 
കൃപ നൽകി പാലിച്ചിടും;-

6 കർത്താവേ നീ വേഗം വന്നീടണേ ഞങ്ങൾ-
ക്കോർത്താലി ക്ഷോണിയിൽ മഹാദു:ഖം
എന്നാലും നിൻമുഖ ശോഭയതിൻമൂലം 
സന്തോഷ കാന്തി പൂണ്ടാനന്ദിക്കും;-



An unhandled error has occurred. Reload 🗙