Yahovaye sthuthippin ennum

Malayalam
യഹോവയെ സ്തുതിപ്പിൻ എന്നും

Song

  • Malayalam

    യഹോവയെ സ്തുതിപ്പിൻ-എന്നും
    അവൻ വഴികളിൽ നടപ്പിൻ
    യഹോവ തന്നെ ദൈവം
    എന്നും നമുക്കു സഹായം(2)

    1 ദുഃഖങ്ങളിൽ നല്ലവനവൻ
    കഷ്ടങ്ങളിൽ കാത്തുസൂക്ഷിക്കും
    നിഷ് ഠൂരന്റെപാതകളിൽ നിന്നു സൂക്ഷിച്ചും
    നഷ്ടമാകാനവൻ നമ്മെ വിടുകയില്ല;- യഹോ …

    2 നിന്ദകൾ മദ്ധ്യേ കൈവിടുകയില്ല
    സന്തതമവൻ കൂടെയിരിക്കും
    അന്ധകാരം നിറഞ്ഞ ഈ ലോകയാത്രയിൽ
    വന്ദനീയനവൻ നമ്മെ വിടുകയില്ല;- യഹോ ..

    3 ബന്ധുമിത്രങ്ങൾ കൈവെടിയുമ്പോൾ
    ബന്ധനം നൽകുവാൻ ശത്രവേറുമ്പോൾ
    അന്തരംഗമറിഞ്ഞവനരികിൽ നിൽക്കും
    ബന്ധുവായി നമ്മെ നിത്യം പരിപാലിക്കും;- യഹോ...

Song added on : September 26, 2020
This song has been viewed 613 times.

Rate This Song