Mathi enikkeshuvin krupamathiyam lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 330 times.
Song added on : 9/20/2020

മതി എനിക്കേശുവിൻ കൃപമതിയാം

മതി എനിക്കേശുവിൻ കൃപമതിയാം
വേദനയിൽ ബലഹീനതയിൽ

1 ആശ്രയിക്കും ഞാനേശുവിനെ
അനുദിന ജീവിതഭാരങ്ങളിൽ
അനുഭവിക്കുന്നു വൻകൃപകൾ
അനവധിയായ് ധരയിൽ;-

2 എനിക്കവൻ മതിയായവനാം
ഒരിക്കലും കൈവെടിയാത്തവനാം
മരിക്കുംവരെ മരുവിടത്തിൽ
ജീവിക്കും ഞാനവനായ്;-

3 ആരിലുമധികം അറിഞ്ഞുവെന്റെ
ആധികളാകെ ചുമന്നിടുവാൻ
അരികിലുണ്ടെൻ അരുമനാഥൻ
ആരോമൽ സ്നേഹിതനായ്;-

4 ഇന്നെനിക്കുള്ള ശോധനകൾ
വന്നിടുന്നോരോ വിഷമതകൾ
അവനെനിക്കു തരുന്ന നല്ല
അനുഗ്രഹമാണതെല്ലാം;-



An unhandled error has occurred. Reload 🗙