Kankale kandiduka kaalvari malamukalil lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 318 times.
Song added on : 9/18/2020

കൺകളെ കണ്ടിടുക കാൽവറി മലമുകളിൽ

കൺകളെ കണ്ടിടുക കാൽവറി മലമുകളിൽ 
കാൽകരം ആണികളാൽ തൂങ്ങിടുന്നു പ്രാണനാഥൻ

1 സ്വന്തശിഷ്യനായ യൂദാ ഏൽപ്പിച്ചു യേശുവിനെ 
എന്തു കഷ്ടം ക്രൂരജനം കൈയേറ്റി നല്ലവനെ 
സ്വന്ത ഇഷ്ടം പോലെയല്ല താതനിഷ്ടം നിറവേറാൻ
സ്വന്ത ദേഹം ഏൽപ്പിച്ചവൻ ഹന്ത ക്ലേശം ഏറ്റിടുന്നു

2 വലിയൊരു മരക്കുരിശെൻ യേശുവിനെ ഏൽപ്പിച്ചു 
ഝടുഝെടെ നടയെന്നു പടയാളികളുത്തരവായ് 
പടുപാടുകളേറ്റു കൊണ്ട് നടന്നല്ലോ കുരിശേന്തി 
ഇടയ്ക്കിടെ താൻ വീണു കൊണ്ടും 
ഇടയ്ക്കിടെ താൻ ഓടി കൊണ്ടും

3 ഗോൽഗോഥാ മലമുകളിൽ  കുരിശേന്തി കയറിയല്ലോ 
പടയാളികൾ യേശുവിനെ കുരിശിൽ തറച്ചുവല്ലോ 
തുളച്ചല്ലോ ആണികളാൽ കൈകളെയും കാൽകളെയും 
മരത്തോടു ചേർത്തവനെ അടികളോടും ഇടികളോടും

4 ഘോരമാം മുൾക്കിരീടം തലയിൽ വെച്ചാഞ്ഞടിച്ചു 
ഘോര മുറിവുകളാലതി വേദന ഏറ്റിടുന്നു 
ഒഴുകിടുന്നു പുണ്യനിണം അടിയന്റെ  വിടുതലിനായ്
ഒരു വാക്കും ഓതുന്നില്ല ഇതുപോലെ സ്നേഹമുണ്ടോ

5 ഏറെ വേദന ഏറ്റതിനാൽ ഏകപുത്രൻ നിലവിളിച്ചു 
ഏലോഹി ഏലോഹി ലമ്മ ശബക്താനി 
കേട്ടു നിന്നവർ ചൊന്നുടനെ ഏലീയാവെ വിളിക്കുന്നു 
കെട്ടിടാം നാം ആരുവരും ഇവനെ രക്ഷിപ്പാനായ്

6 ഗഗനേ തൻ മകനെ ഓർത്തി വേദന പൂണ്ടുവിതാ 
മുകളിൽ നിന്നടിയോളം തിരശ്ശീല മുറിച്ചുവല്ലോ 
ആരെയും ഭയമില്ലാതെ ശതാധിപൻ ഉര ചെയ്തുടനെ 
ആയവൻ ദൈവത്തിൻ പുത്രൻ തന്നെ സത്യം

7 ആകാശം തല ചായിച്ചനുശോചനം അറിയിച്ചു 
അരുണൻ തൻ പ്രഭ നീക്കി ഇരുളാൽ പ്രതിക്ഷേധിച്ചു 
ഭൂമി ഞെട്ടി വിറച്ചുടനെ പാറകൾ പിറന്നു പല 
കല്ലറ തുറന്നു മൃതർ വിണ്ണിലേക്കു ഗമിച്ചല്ലോ

8 നല്ല വിലാവിൽ ദുഷ്ടർ കുത്തിയല്ലോ കുന്തവുമായ് 
വല്ലഭാ നീ ചൊരിയും രക്തവും കാണുന്നു ഞാൻ 
എന്തൊരു ഖേദമിതു ദൈവത്തിൻ ഏകജാതൻ 
എന്തു ദോഷം ചെയ്തു ഇതിനെന്റെ ദോഷം കാരണമെ

9 ഇതുപോലൊരു സംഭവമീയുലകിൽ വേറില്ലറിക 
ഇവനോടുപമിപ്പാൻ ഇനിയാരും വരികില്ലറിക 
ഇവനെ നാമറിയുന്നു ഇവനിൽ വസിക്കുന്നു 
ഇവനിൽ നിത്യം മറയും ഇഹവാസം തീരുമ്പോൾ



An unhandled error has occurred. Reload 🗙