Yeshuvinte namamame shashvathamaam lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

This song has been viewed 825 times.
Song added on : 9/27/2020

യേശുവിന്റെ നാമമമേ ശാശ്വതമാം നാമമമേ

യേശുവിന്റെ നാമമമേ - ശാശ്വതമാം നാമമമേ
ആശ്രിതർക്കഭയമാം സങ്കേതമേ
തുല്യമില്ലാ നാമമേ - എല്ലാ നാവും വാഴ്ത്തുമേ
വല്ലഭത്വമുള്ള ദിവ്യനാമമേ

1 മൂവുലകിലും മേലായനാമമേ
നാകലോകരാദ്ധ്യവന്ദ്യനാമമേ
മാധുര്യമേറിടും-മാനസം മോദിക്കും
മഹോന്നതൻ ദിവ്യനാമം വാഴ്ത്തുമ്പോൾ;-

2 കല്ലറ തകർത്തുയിർത്ത നാമമേ
ചൊല്ലുവാനാകാത്തെ ശക്തനാമമേ
അത്ഭുതനാമമേ-അതിശയനാമമേ
പ്രത്യാശ നൽകിടുന്ന പുണ്യനാമമേ;-

3 പാരിൽ നിന്നു തന്റെ നാമം മായ്ക്കുവാൻ
വീറുകാട്ടിയോർ തകർന്നടിഞ്ഞുപോയ്
പ്രതാപമോടിതാ പ്രശോഭപൂരിതം
ഭൂമണ്ഡലം നിറഞ്ഞതേക നാമമേ;-

4 മണ്ണും വിണ്ണുമൊന്നായ് ചേർക്കും നാമമേ
തൻ വിശുദ്ധരൊന്നായ് പാടും നാമമേ
സിംഹാസനസ്ഥനാം - ക്രിസ്തേശുനായകൻ
എൻ നെറ്റിമേൽ - തരുമവന്റെ നാമവും;-



An unhandled error has occurred. Reload 🗙