Varuvin naam vanangeedam lyrics

Malayalam Christian Song Lyrics

Rating: 4.00
Total Votes: 1.

This song has been viewed 1415 times.
Song added on : 9/26/2020

വരുവിൻ നാം വണങ്ങീടാം

1 വരുവിൻ  നാം വണങ്ങീടാം നമ്മെ
നിർമ്മിച്ച യാഹിൻ മുൻപിൽ
മുട്ടു മടക്കാം നമസ്കരിക്കാം താൻ
മാത്രം എന്നെന്നും യോഗ്യൻ

എന്റെ കുഞ്ഞാടെ നീ അറുക്കപ്പെട്ടു
നീ മാത്രം എന്നെന്നും യോഗ്യൻ
എന്റെ രാജാവെ നീ ഉയർക്കപ്പെട്ടു
യേശുവേ നീ മാത്രം യോഗ്യൻ(2)

2 യഹൂദാ ഗോത്രത്തിൽ സിംഹമവൻ
ദാവീദിൻ വേരായവൻ
പുസ്തകം തുറപ്പാൻ മുദ്രകൾ പൊട്ടിപ്പാൻ
എന്നേക്കും ജയമായവൻ
എല്ലാ നാവും പാടി വാഴ്ത്തും
കർത്താധി കർത്തവവൻ;- എന്റെ...


3 സർവ്വ ഗോത്രത്തിലും സർവ്വ വംശത്തിലും
എന്നേക്കും സ്ഥിരമായവൻ
ഇരിക്കുന്നവനും ഇരുന്നവനും
രാജാധി രാജാവായ് വരുന്നവനും
എല്ലാ മുട്ടും മടങ്ങി വാഴ്ത്തും
കർത്താധി കർത്താവവൻ;- എന്റെ...

You Tube Videos

Varuvin naam vanangeedam


An unhandled error has occurred. Reload 🗙