Karthaneyippakalilenne-nee lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
കർത്തനേയിപ്പകലിലെന്നെ-നീ
1 കർത്തനേയിപ്പകലിലെന്നെ-നീ
കാവൽ ചെയ്തതിമോദമായ്
ചേർത്തണച്ചു നിൻ പാദത്തിലായ-
തോർത്തടി പണിയുന്നു ഞാൻ
2 പക്ഷികൾ കൂടണഞ്ഞുകൊൺടവ
നിർഭയമായി വസിക്കും പോൽ
പക്ഷമോടെന്റെ രക്ഷകാ! തവ
വക്ഷസ്സിലണഞ്ഞീടുന്നേൻ;- കർത്തനേ
3 ഭൂതലെയുദിച്ചുയർന്ന സൂര്യ
ശോഭ പോയ് മറഞ്ഞിടുന്നു
നീതി സൂര്യനെ മോദമോടക-
താരിൽ നീയുദിക്കണമേ;-
4 കേശാദിപാദം സർവ്വവും ഭരി-
ച്ചിടേണം പരിശുദ്ധനെ
ദാസൻ നിൻ തിരുസന്നിധിയിൻ പ്ര-
കാശത്തിൽ വസിച്ചീടുവാൻ;-
5 നിദ്രയിൽ നിൻ ചിറകിൻ കീഴായെന്നെ
ദമായ് മറയ് ക്കേണമേ
രാത്രി മുഴുവന്നാവിയാലെന്നെ
ശത്രുവിൽ നിന്നു കാക്കുക;-
6 രാതിയിൽ ഞാൻ കിടക്കയിൽ പ്രാണ-
നാഥനെ! വേദവാക്യങ്ങൾ
ഓർത്തു ധ്യാനിച്ചു മോദമായ് പ്രാർത്ഥി-
ച്ചീടുവാൻ കൃപ നൽകുക;-
7 പ്രാണനായകനേശുവേ നീയീ
രാത്രിയിൽ എഴുന്നള്ളിയാൽ
ആനന്ദത്തോടെ ദാസനും എതി-
രേൽക്കുവാൻ തുണയ് ക്കേണമേ;-
8 ഇന്നു രാത്രിയിൽ എന്റെ ജീവനെ
നീ എടുത്തീടുകിൽ വിഭോ
നിന്നിൽ ഞാൻ നിദ്രകൊൺടു വിശ്രമി-
ച്ചീടുവാൻ കൃപനൽകണേ;-
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 48 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 93 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 132 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 62 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 113 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 107 |
Testing Testing | 8/11/2024 | 71 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 346 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 997 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 250 |