Yeshuve thava snehamen lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 yeshuve thava snehamen manamaakave kavarnnaakayaal
daasanaamivan paadumeyithin shakthiyil prathivaasaram

2 daiva kopam-athonnu maathramenn’amshamaayirunnidave
divya-jeevaneyeki nee enne vendeduthathu vismayam

3 heenamaam paapa jeevithathil asheshamaandu kuzhanjavan
danamaam paripurnna-shuddhiyilamshiyaay krupayonninaal

4 lokamodiyilaakave manamuttu chernnu valanjoree
saadhuve prathi neechamaam kuri’shettathorthu vineethanaay

5 krooshile maranathilen pari’haaramaayathu nedi njaan
thathanodu sameepamaay maruviduvaan vazhi nalki nee

6 divyamaam thava sannidhaanamathil vasichu nirantharam
navyamaam paripaalanam paripurnnamaay ariyunnaham

Tune of : Yeshuve ninte roopamee

This song has been viewed 322 times.
Song added on : 9/27/2020

യേശുവേ തവ സ്നേഹമെൻ മനമാകവെ

1 യേശുവേ തവ സ്നേഹമെൻ മനമാകവെ കവർന്നാകയാൽ
ദാസനാമിവൻ പാടുമെയിതിൻ ശക്തിയിൽ പ്രതിവാസരം

2 ദൈവകോപമതൊന്നുമാത്രമെന്നംശമായിരുന്നീടവേ
ദിവ്യജീവനെയേകി നീ എന്നെ വീണ്ടെടുത്തതു വിസ്മയം

3 ഹീനമാം പാപജീവിതത്തിലശേഷമാണ്ടു കുഴഞ്ഞവൻ
ദാനമാം പരിപൂർണ്ണശുദ്ധിയിലംശിയായ് കൃപയൊന്നിനാൽ

4 ലോകമോടിയിലാകവെ മനമുറ്റുചേർന്നു വലഞ്ഞൊരീ
സാധുവേപ്രതി നീചമാം കുരിശേറ്റതോർത്തു വിനീതനായ്

5 ക്രൂശിലെ മരണത്തിലെൻ പരിഹാരമായതു നേടി ഞാൻ
താതനോടു സമീപമായ് മരുവീടുവാൻ വഴി നല്കി നീ

6 ദിവ്യമാം തവ സന്നിധാനമതിൽ വസിച്ചു നിരന്തരം
നവ്യമാം പരിപാലനം പരിപൂർണ്ണമായറിയുന്നിഹം

യേശുവേ നിന്റെ രൂപമീയെന്റെ  എന്ന രീതി



An unhandled error has occurred. Reload 🗙