Cheriyakuttame ningal bhaya lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

cheriyakuttame ningal bhayappedathini
paramarajyam tharuvathinnu thathannishdamaam

1 urappum dhairyavum nalla sthiravumulloray
orunginilppin thiruvachanam anusarikkuvan;- 

2 varum anavadhi kashdam namukku dharaniyil
kurisheduthu parane nithyam anugamikkanam;- 

3 yeshukristhuvil bhakthiyodu jeevippan
aashichedunnavarkku pedayunde nirnnayam;-

4 prathiphalathinmel nottam vechu sahikka naam
Vidhi dinathil namukku nalla dhairyamekuvan;-

5 daniyelinay simhavayadachavan
vanil jeevikkunnu namme kaval cheyyuvan;-

6 maranatholam than divya charanamillayo
sharanamayi namukkumelil aruthu chanjchalam;-

andhakarathal ellaa kannum : enna reethi

This song has been viewed 406 times.
Song added on : 9/15/2020

ചെറിയകൂട്ടമേ നിങ്ങൾ ഭയ​‍പ്പെടാതിനി

ചെറിയകൂട്ടമേ നിങ്ങൾ ഭയപ്പെടാതിനി
പരമരാജ്യം തരുവതിന്നു താതന്നിഷ്ടമാം

1 ഉറപ്പും ധൈര്യവും നല്ല സ്ഥിരവുമുള്ളോരായ്
ഒരുങ്ങിനിൽപ്പിൻ തിരുവചനം അനുസരിക്കുവാൻ;- ചെറിയ

2 വരുമനവധി കഷ്ടം നമുക്കു ധരണിയിൽ
കുരിശെടുത്തു പരനെ നിത്യം അനുഗമിക്കണം;- ചെറിയ

3 യേശുക്രിസ്തുവിൽ ഭക്തിയോടു ജീവിപ്പാൻ
ആശിച്ചീടുന്നവർക്കു പീഡയുണ്ട് നിർണ്ണയം;- ചെറിയ

4 പ്രതിഫലത്തിന്മേൽ നോട്ടംവെച്ചു സഹിക്ക നാം
വിധിദിനത്തിൽ നമുക്കു നല്ല ധൈര്യമേകുവാൻ;- ചെറിയ

5 ദാനിയേലിനായ് സിംഹവായടച്ചവൻ
വാനിൽ ജീവിക്കുന്നു നമ്മെ കാവൽ ചെയ്യുവാൻ;- ചെറിയ

6 മരണത്തോളം തൻ ദിവ്യ ചരണമില്ലയോ
ശരണമായി നമുക്കുമേലിൽ അരുതു ചഞ്ചലം;- ചെറിയ

അന്ധകാരത്താൽ എല്ലാ കണ്ണും : എന്ന രീതി

 



An unhandled error has occurred. Reload 🗙