Kudumbamaay njangalh varunnu Daivamae nin lyrics

Malayalam Christian Song Lyrics

Rating: 4.50
Total Votes: 2.

Kudumbamaay njangalh varunnu Daivamae nin 
Anugrahangalh thaedivarunnu 
Krripaakadaakshamaekanhae 
Varaprasaadam nalkanhae 
Karunhayin karam neetti nin 
Karuthalil nadaththanhamae 

Oro dinavum prraarrththanayode 
Aarambhichcheeduvaan 

Nandiyaalullham nirranjennum 
Thaazhmayode vanhan;i vaazhlhthiduvaan 
Aathmanalvaradaayakaa 
Ninte bhaavam nalkanhae 
Vachanam anusarichchoozhiyil 
Nilanilpaan krripayaekanhae..     Kudumbamaay 

Kshamichchum sahichchum orumayode 
Vishwastharaayiduvaan 
Snaehamodu"ham nirranjennum 
Aashayode daanangalh pankiduvaan 
Aathmanalvaradaayakaa 
Ninte bhaavam nalkanhae 
Vachanam anusarichoozhiyil 
Nilanilpaan krripayaekanhae..      Kudumbamaay 

Sakalathum arriyunnu Daivam 
Abhayam nalkanhamae 
Thyaagamodullham nirranjennum 
Nin dayayil vazhi nadanniduvaan 
Aathmanalvaradaayakaa 
Ninte bhaavam nalkanhae 
Vachanam anusarichchoozhiyil 
Nilanilppaan kripayaekanhae..      Kudumbamaay

This song has been viewed 6960 times.
Song added on : 3/27/2019

കുടുംബമായ് ഞങ്ങൾ വരുന്നു ദൈവമേ നിൻ

കുടുംബമായ് ഞങ്ങൾ വരുന്നു ദൈവമേ നിൻ
അനുഗ്രഹങ്ങൾ തേടിവരുന്നു
കൃപാകടാക്ഷമേകണേ 
വരപ്രസാദം നൽകണേ
കരുണയിൻ കരം നീട്ടി നിൻ 
കരുതലിൽ നടത്തണമേ 

ഓരോ ദിനവും പ്രാർത്‌ഥനയോടെ
ആരംഭിച്ചീടുവാൻ 
നന്ദിയാലുള്ളം നിറഞ്ഞെന്നും
താഴ്മയോടെ വണങ്ങി വാഴ്ത്തീടുവാൻ 
ആത്മാനൽവരദായകാ
നിന്റെ ഭാവം നൽകണമേ
വചനം അനുസരിച്ചൂഴിയിൽ
നിലനില്പാൻ കൃപയേകണേ..      കുടുംബമായ്

ക്ഷമിച്ചും സഹിച്ചും ഒരുമയോടെ
വിശ്വസ്തരായിടുവാൻ
സ്നേഹമോടുള്ളം നിറഞ്ഞെന്നും
ആശയോടെ ദാനങ്ങൾ പങ്കിടുവാൻ
ആത്മ നൽ വരദായകാ നിന്റെ ഭാവം നൽകണേ
വചനം അനുസരിച്ചൂഴിയിൽ
നിലനിൽപാൻ കൃപയേകണേ..      കുടുംബമായ്...

സകലതും അറിയുന്നു ദൈവം
അഭയം നൽകണമേ
ത്യാഗമോടുള്ളം നിറഞ്ഞെന്നും
നിൻ ദയയിൽ വഴി നടന്നിടുവാൻ
ആത്മ നൽ വരദായകാ നിന്റെ ഭാവം നൽകണേ
വചനം അനുസരിച്ചൂഴിയിൽ
നിലനിൽപാൻ കൃപയേകണേ..      കുടുംബമായ്...

You Tube Videos

Kudumbamaay njangalh varunnu Daivamae nin


An unhandled error has occurred. Reload 🗙