Daivamulla veetil janichu lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

daivamulla veettil janichu njangal
kristhuvulla veettil valarnnu njangal
bhagyam ethra bhagyam iee bhavanathil
vazhthippadum ennum snehathathane (2)

ravile unarnnidumpol othucherum njangal
aarthupadi nidrathanna nathhane vazhthum (2)
sathyaveda’pusthakathil ninnum venda bhojyam
pankuvechu nalkum ennum snehamulla daadi;- daivamulla..

daadiyum mammiyum thammilenthu sneham
kandu njangal sheelamaakki madhuramaya sneham (2)
kalavu thellu polum chollukilla veettil
kalavu daiva kopahethu ennarinju njangal;- daivamulla..

veettilulla vela njangal onnuchernnu cheythu
orumayode daivam eekum bhojanam kazhichu (2)
raavil njangal nidra thedi vishramichidumpol
njangnlkkaay praarthichidum mathrushabdam kettu;- daivamulla..

This song has been viewed 441 times.
Song added on : 9/16/2020

ദൈവമുള്ള വീട്ടിൽ ജനിച്ചു ഞങ്ങൾ ക്രിസ്തുവുള്ള വീട്ടിൽ

ദൈവമുള്ള വീട്ടിൽ ജനിച്ചു ഞങ്ങൾ
ക്രിസ്തുവുള്ള വീട്ടിൽ വളർന്നു ഞങ്ങൾ
ഭാഗ്യം എത്ര ഭാഗ്യം ഈ ഭവനത്തിൽ
വാഴ്ത്തിപ്പാടും എന്നും സ്നേഹതാതനേ(2)

1 രാവിലെ ഉണർന്നിടുമ്പോൾ ഒത്തുചേരും ഞങ്ങൾ
ആർത്തുപാടി നിദ്രതന്ന നാഥനെ വാഴ്ത്തും(2)
സത്യവേദപുസ്തകത്തിൽ നിന്നും വേണ്ട ഭോജ്യം
പങ്കുവെച്ചു നൽകും എന്നും സ്നേഹമുള്ള ഡാഡി- ദൈവമുള്ള..

2 ഡാഡിയും മമ്മിയും തമ്മിലെന്തു സ്നേഹം
കണ്ടു ഞങ്ങൾ ശീലമാക്കി മധുരമായ സ്നേഹം(2)
കളവു തെല്ലു പോലും ചൊല്ലുകില്ല വീട്ടിൽ
കളവു ദൈവ കോപഹേതു എന്നറിഞ്ഞു ഞങ്ങൾ;- ദൈവമുള്ള..

3 വീട്ടിലുള്ള വേല ഞങ്ങൾ ഒന്നുചേർന്നു ചെയ്തു
ഒരുമയോടെ ദൈവം ഏകും ഭോജനം കഴിച്ചു(2)
രാവിൽ ഞങ്ങൾ നിദ്ര തേടി വിശ്രമിച്ചിടുമ്പോൾ
ഞങ്ങൾക്കായി പ്രാർത്ഥിച്ചിടും മാത്യശബ്ദം കേട്ടു- ദൈവമുള്ള..

You Tube Videos

Daivamulla veetil janichu


An unhandled error has occurred. Reload 🗙