Daivathin paithal njan yeshuvin kude lyrics

Malayalam Christian Song Lyrics

Rating: 4.00
Total Votes: 1.

daivathin paithal njaan yeshuvin kude njaan
mevunnu mannithil modamay
jeevitham dhanyamai sangkadam thernnupoy
iee vidam ennum njaan bhagyavan

1 aakula’velayileppozum thangidum
aakayal vyakulam illini
aashrayam nalkidum anpezhum nenchathil
aasvasippikkum than kaikalal;-

2 jeevitha pathayil eridum bharathil
bhethanakilla njaan dhairymay
nathhanam yeshuve nokki njaan poyidum
aanda ganangal padi njaan;-

3 uttaver kaividum nerathum marathe
muttum than snehikum nishchayam
ithra nal nathhane snehichum sevichum
mathramen nalukal theranam;-

4 megathil vannidum priyanam yeshuve
vegathil kanum njaan thejassil
mrithuvum dukhavum nindaum thernnu ha!
nithymay vaazum than kude njaan;-

This song has been viewed 607 times.
Song added on : 9/16/2020

ദൈവത്തിൻ പൈതൽ ഞാൻ യേശുവിൻ കൂടെ

1 ദൈവത്തിൻ പൈതൽ ഞാൻ
യേശുവിൻ കൂടെ ഞാൻ 
മേവുന്നു മന്നിതിൽ മോദമായ് 
ജീവിതം ധന്യമായ് സങ്കടം തീർന്നുപോയ് 
ഈ വിധം എന്നും ഞാൻ ഭാഗ്യവാൻ

2 ആകുലവേളയിലെപ്പോഴും താങ്ങിടും 
ആകയാൽ വ്യാകുലമില്ലിനീം 
ആശ്രയം നൽകിടുമൻപെഴും നെഞ്ചതിൽ 
ആശ്വസിപ്പിക്കും തൻകൈകളാൽ;-

3 ജീവിതപാതയിലേറിടും ഭാരത്തിൽ 
ഭീതനാകില്ല ഞാൻ ധൈര്യമായ് 
നാഥാനാമേശുവെ നോക്കി ഞാൻ പോയിടും
ആനന്ദഗാനങ്ങൾ പാടി ഞാൻ;-

4 ഉറ്റവർ കൈവിടും നേരത്തും മാറാതെ 
മുറ്റും താൻ സ്നേഹിക്കും നിശ്ചയം
ഇത്ര നൽനാഥനെ സ്നേഹിച്ചും സേവിച്ചും 
മാത്രമെൻ നാളുകൾ തീരണം;-

5 മേഘത്തിൽ വന്നിടും പ്രിയനാമേശുവെ 
വേഗത്തിൽ കാണും ഞാൻ തേജസ്സിൽ
മൃത്യുവും ദുഃഖവും നിന്ദയും തീർന്നു ഹാ!
നിത്യമായ് വാഴും തൻകൂടെ ഞാൻ;-

You Tube Videos

Daivathin paithal njan yeshuvin kude


An unhandled error has occurred. Reload 🗙