Yeshuve dhyanikkumpol njaan lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

This song has been viewed 2075 times.
Song added on : 9/27/2020

യേശുവേ ധ്യാനിക്കുമ്പോൾ ഞാൻ

1 യേശുവേ ധ്യാനിക്കുമ്പോൾ ഞാൻ സന്തുഷ്ട മാനസൻ
ഏറ്റവും ആനന്ദം അവൻ എത്ര മനോഹരൻ

2 ഹൃദയം അതിന്നീവണ്ണം മാധുര്യം ഏറുന്ന
യാതൊരു നാമമില്ല സ്വർ-ഭൂതലങ്ങളിലും

3 പ്രിയം ഏറുന്ന നാമമേ ഈയുലകിൽ വന്നു
സ്വന്തരക്തം അതാലെന്നെ വീണ്ടരുമ നാഥൻ

4 സൗരഭ്യം ഉള്ള നാമമേ പാരിൻ ദുഃഖങ്ങളിൽ
ആശ്വാസം ഏകുന്ന നാമം വിശ്വാസിക്കെപ്പോഴും

5 തന്നോടുള്ള സംസർഗം പോൽ ഇന്നിഹത്തിൽ ഒരു
ഭാഗ്യാനുഭവം ഇല്ലതു സ്വർഗം തന്നേ നൂനം

You Tube Videos

Yeshuve dhyanikkumpol njaan


An unhandled error has occurred. Reload 🗙