Samayamam rethatil njan lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
Samayamam rethatil njan
sworga yathra cheyunnu
en sodesam kanmathinai
bethappettodidunnu
Aake alppa neram mathram
ente yathra theeruvaan
yeshuve ninaku sthothram
vegam ninne kaanum njan
Ravile njan unarumpol
bhagyamullor nichayam
ente yathrayude andhyam
innalekaal aduppam
Rathriyil njan daivathinte
kaikalil urangunnu
appozhum en rethathinte
chakram mumpottodunu
Theduvaan jedathin sugam
ippola alla samayam
swonda naattil daiva mugam
kaanka athre vaanchitham
Bharangal koodunnathinu onnum
venda yathrayil
alpam appam vishappinu
solpa vellam dhahikil
Sthalam ha maha visesham
bhalam ethra madhuram
venda venda bhoopredhesam
alla ente paarppidam
Nithyamayor vaasasthalam
enikundu sworgathil
jeeva vrikshathinte bhalam
daiva parudeesayil
Enne ethirelppanai
daiva dhoothar varunnu
vendum pole yathrakai
puthu sakthi tharunnu
Shuthanmarku velichathilulla
avakasathil panku thanna
Daivathinnu sthothram
sthothram paadum njan
സമയമാം രഥത്തിൽ ഞാൻ
സമയമാം രഥത്തിൽ ഞാൻ
സ്വർഗ്ഗയാത്ര ചെയ്യുന്നു
എൻ സ്വദേശം കാണ്മതിന്നു
ബദ്ധപ്പട്ടോടിടുന്നു
ആകെയൽപ്പനേരം മാത്രം
എന്റെ യാത്ര തീരുവാൻ
യേശുവേ നിനക്കു സ്തോത്രം
വേഗം നിന്നെ കാണും ഞാൻ
രാവിലെ ഞാൻ ഉണരുമ്പോൾ
ഭാഗ്യമുള്ളോർ നിശ്ചയം
എന്റെ യാത്രയുടെ അന്തം
ഇന്നലേക്കാൾ അടുപ്പം
രാത്രിയിൽ ഞാൻ ദൈവത്തിന്റെ
കൈകളിലുറങ്ങുന്നു
അപ്പോഴുമെൻ രഥത്തിന്റെ
ചക്രം മുമ്പോട്ടോടുന്നു
തേടുവാൻ ജഡത്തിൻ സുഖം
ഇപ്പോൾ അല്ല സമയം
സ്വന്തനാട്ടിൽ ദൈവമുഖം
കാൺകയത്രേ വാഞ്ഛിതം
ഭാരങ്ങൾ കൂടുന്നതിന്നു
ഒന്നും വേണ്ടയാത്രയിൽ
അൽപ്പം അപ്പം വിശപ്പിന്നും
സ്വൽപ്പം വെള്ളം ദാഹിക്കിൽ
സ്ഥലം ഹാ! മഹാവിശേഷം
ഫലം എത്ര മധുരം!
വേണ്ടവേണ്ടാഭൂപ്രദേശം
അല്ല എന്റെ പാർപ്പിടം
നിത്യമായോർ വാസസ്ഥലം
എനിക്കുണ്ട് സ്വർഗ്ഗത്തിൽ
ജീവവൃക്ഷത്തിന്റെ ഫലം
ദൈവപറുദീസയിൽ
എന്നെ എതിരേൽപ്പാനായി
ദൈവദൂതർ വരുന്നു
വേണ്ടുമ്പോലെ യാത്രയ്ക്കായി
പുതുശക്തി തരുന്നു
ശുദ്ധന്മാർക്കു വെളിച്ചത്തിൽ
ഉള്ള അവകാശത്തിൽ
പങ്കു തന്ന ദൈവത്തിന്നു
സ്തോത്രം സ്തോത്രം പാടും ഞാൻ.
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 40 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 80 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 122 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 53 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 104 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 97 |
Testing Testing | 8/11/2024 | 58 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 332 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 985 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 234 |