En hridayam ninakku njan kazhcha vechu lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 2.

En hridayam ninakku njan kazhcha vechu
tazhchayil enikku nee karuthu nalki
prananathanenikkay‌ karuthi vechu
ee lokasampathum snehavumellam
mithyayanennum njan tiricharinju (en..)

duhkhangalil manamurukunna velakalil
arumayodenne nee anachu nirthi (2)
karayalle makale talaralle nee
santhvanippippanay‌ njanillayo (2) (en..)

kaividilla ninne tallidilla en
paniyal ninne njan vazhi nadathum (2)
ninakkay‌ parudisa njan paniyum
vazhikatti nadathum nin perkkay (2) (en..)

This song has been viewed 2070 times.
Song added on : 9/5/2018

എന്‍ ഹൃദയം നിനക്കു ഞാന്‍ കാഴ്ച വച്ചു

എന്‍ ഹൃദയം നിനക്കു ഞാന്‍ കാഴ്ച വച്ചു
താഴ്ച്ചയില്‍ എനിക്കു നീ കരുത്തു നല്‍കി
പ്രാണനാഥനെനിക്കായ്‌ കരുതി വച്ചു
ഈ ലോകസമ്പത്തും സ്നേഹവുമെല്ലാം
മിഥ്യയാണെന്നും ഞാന്‍ തിരിച്ചറിഞ്ഞു (എന്‍..)
                        
ദുഃഖങ്ങളില്‍ മനമുരുകുന്ന വേളകളില്‍
അരുമയോടെന്നെ നീ അണച്ചു നിര്‍ത്തി (2)
കരയല്ലേ മകളേ തളരല്ലേ നീ
സാന്ത്വനിപ്പിപ്പാനായ്‌ ഞാനില്ലയോ (2) (എന്‍..)
                        
കൈവിടില്ലാ നിന്നെ തള്ളീടില്ലാ എന്‍
പാണിയാല്‍ നിന്നെ ഞാന്‍ വഴി നടത്തും (2)
നിനക്കായ്‌ പറുദീസ ഞാന്‍ പണിയും
വഴികാട്ടി നടത്തും നിന്‍ പേര്‍ക്കായ് (2) (എന്‍..)
    

 



An unhandled error has occurred. Reload 🗙