Kalamathaasannamaay yeshu nathhan lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 kalamathasannamaay yeshu nathhan varan kalamaay
aakashamilakkedum  bhulokamilakkedum
sundara rupan vannedum
kadalaakeyilakkedum karayeyum ilakkedum
sundara rupan vannedum
kanthaye marvvil cherthedum

unaraam unaraam daivajaname
manavalan vannedum vegam vathiladachedum

2 parvatham maridum kunnukal nengngidum
samudram athir kadannedum
kanthan varavin lakshyam kanmunpil kanunnallo
pathrathil enna nirachedaam;- unaram...

3 kalangal kattedum ororo adayalam
marannu naam odaruthe
thiruvedam nalkedum arulappadoronnum
kelkkam athu nithyam palikkaam;- unaram...

4 kashdangal vannaalum nashdangal vannaalum
karthan-than paathe poyidaam
nithyamam vedathil nammeyum cherthidan
meghathil nathhan vannedum;- unaraam...

This song has been viewed 274 times.
Song added on : 9/18/2020

കാലമതാസന്നമായ് യേശുനാഥൻ

1 കാലമതാസന്നമായ് യേശുനാഥൻ വരാൻ കാലമായ്
ആകാശമിളക്കീടും  ഭൂലോകമിളക്കീടും 
സുന്ദരരൂപൻ വന്നീടും
കടലാകെയിളക്കീടും കരയേയുമിളക്കീടും
സുന്ദരരൂപൻ വന്നീടും
കാന്തയെ മാർവിൽ ചേർത്തീടും

ഉണരാം ഉണരാം ദൈവജനമേ
മണവാളൻ വന്നീടും വേഗം വാതിലടച്ചീടും

2 പർവതം മാറിടും കുന്നുകൾ നീങ്ങിടും
സമുദ്രം അതിർ കടന്നീടും
കാന്തൻ വരവിൻ ലക്ഷ്യം കണ്മുൻപിൽ കാണുന്നല്ലോ
പാത്രത്തിൽ എണ്ണ നിറച്ചീടാം;- ഉണരാം...

3 കാലങ്ങൾ കാട്ടീടും ഓരോരോ അടയാളം
മറന്നു നാം ഓടരുതേ
തിരുവേദം നൽകീടും അരുളപ്പാടോരോന്നും
കേൾക്കാം അതു നിത്യം പാലിക്കാം;- ഉണരാം...

4 കഷ്ടങ്ങൾ വന്നാലും നഷ്ടങ്ങൾ വന്നാലും
കർത്തൻതൻ പാതെ പോയിടാം
നിത്യമാം വീടതിൽ നമ്മെയും ചേർത്തിടാൻ
മേഘത്തിൽ നാഥൻ വന്നീടും;– ഉണരാം...

You Tube Videos

Kalamathaasannamaay yeshu nathhan


An unhandled error has occurred. Reload 🗙