iddharayil enne ithramel snehippan lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

iddharayil enne ithramel snehippan
enthullu njanappane! ninte
udharanathe orthu dinam prathi santhoshikkunnathyantham

1 puthrante snehathe krushinmel kaanumpol
shathru bhayam therunnu-enne
mithram aakeduvan kanicha nin krupa ethra manoharame;-

2 shathruvamenne nin puthrana’keeduvan
puthrane thannallo nee deva
ithra mahasneham iddharayiloru marthyanumilla dridam;-

3 neecha naranamee’ezhaye snehichee-
neecha lokathil vannu yeshu
neecha maranam marippathinai thane neechanmarkkelppichallo;-

4 kutam veruthu-kulavum veruthenne
kuttukarum veruthu – ennal
kuttai’thernnente svorgeya’snehithan kashtakalathum vida;-

5 matha pithakanmarenne vedinjalum
santhapamillenikku-ente
matha pithavekkal anpu thingkidunno’reshuvund enikke;-

6 mumpilum pinpilum kavalay ninnu nee
munpil nadakaname-ninte
impamulla raajye vannu cherumvare anpodu kakkename;-

Enthathishayame daivathin : enna reethi

This song has been viewed 937 times.
Song added on : 9/18/2020

ഇദ്ധരയിലെന്നെ ഇത്രമേൽ സ്നേഹിപ്പാൻ എന്തുള്ളു

ഇദ്ധരയിലെന്നെ ഇത്രമേൽ സ്നേഹിപ്പാൻ 
എന്തുള്ളു ഞാനപ്പനേ! നിന്റെ 
ഉദ്ധാരണത്തെ ഓർത്തു ദിനംപ്രതി സന്തോഷിക്കുന്നത്യന്തം

1 പുത്രന്റെ സ്നേഹത്തെ ക്രൂശിൻമേൽ കാണുമ്പോൾ 
ശത്രുഭയം തീരുന്നു എന്നെ
മിത്രമാക്കിടുവാൻ കാണിച്ച നിൻകൃപ എത്ര മനോഹരമേ! 

2 ശത്രുവാമെന്നെ നിൻപുത്രനാക്കിടുവാൻ
പുത്രനെ തന്നല്ലോ നീ  ദേവാ 
ഇത്ര മഹാസ്നേഹം  ഇദ്ധരയിലൊരു മർത്യനുമില്ല ദൃഢം

3 നീചനരനാമീയേഴയെ സ്നേഹിച്ചീ 
നീചലോകത്തിൽ വന്നു  യേശു
നീച മരണം മരിപ്പതിന്നായ് തന്നെ  നീചന്മാർക്കേൽപ്പിച്ചല്ലോ

4 കൂട്ടം വെറുത്തു കുലവും വെറുത്തെന്നെ 
കൂട്ടുകാരും വെറുത്തു  എന്നാൽ 
കൂട്ടായിത്തീർന്നെന്റെ സ്വർഗ്ഗീയ സ്നേഹിതൻ കഷ്ടകാലത്തും വിടാ 

5 മാതാപിതാക്കന്മാരെന്നെ വെടിഞ്ഞാലും
സന്താപമില്ലെനിക്കു  എന്റെ
മാതാപിതാവെക്കാൾ അൻപു തിങ്ങിടുന്നോരേശുവുണ്ട് എനിക്കു 

6 മുമ്പിലും പിമ്പിലും കാവലായ് നിന്നു നീ 
മുമ്പിൽ നടക്കേണമേ  നിന്റെ
ഇമ്പമുള്ള രാജ്യേ വന്നു ചേരും വരെ അമ്പോടു കാക്കേണമേ

എന്തതിശയമേ ദൈവത്തിൻ : എന്ന രീതി

You Tube Videos

iddharayil enne ithramel snehippan


An unhandled error has occurred. Reload 🗙