Enthum sadhyamanennullam chollunnu lyrics

Malayalam Christian Song Lyrics

Rating: 1.00
Total Votes: 1.

Enthum sadhyamanennullam chollunnu
ennum yeshu ente koodeyundengkil
bhayam thellum vendennullam chollunnu
ennum thathan ente koodeyundengkil

1 andhakarakuzhiyil njaan aandu poyaalum
ampeyen jeevitham thakarnnennalum
aadiyantham koode nilkkum arumanathhan 
aazhathil ninnenne uyarthiduvan;-

2 papashapa bandhanathal murukiyennalum
sathante jalppanathil veenu pyalum
veranepole koode nilkkum arumanathhan
shathru kettum kottayellam thakarthiduvan;-

3 mararogam vannen deham kshayichennalum
maranathin pidiyil njan amarnnennalum
vaidyaneppole koode nilkkum arumanathhan
vegamennil saukhyameki karuthekidan;-

This song has been viewed 2545 times.
Song added on : 9/17/2020

എന്തും സാധ്യമാണെന്നുള്ളം ചൊല്ലുന്നു

എന്തും സാധ്യമാണെന്നുള്ളം ചൊല്ലുന്നു 
എന്നും യേശു എന്റെ കൂടെയുണ്ടെങ്കിൽ
ഭയം തെല്ലും വേണ്ടെന്നുള്ളം ചൊല്ലുന്നു
എന്നും താതൻ എന്റെ കൂടെയുണ്ടെങ്കിൽ

1 അന്ധകാരകുഴിയിൽ ഞാൻ ആണ്ടു പോയാലും
അമ്പേയെൻ ജീവിതം തകർന്നെന്നാലും
ആദിയന്തം കൂടെ നിൽക്കും അരുമനാഥൻ 
ആഴത്തിൽ നിന്നെന്നെ ഉയർത്തിടുവാൻ

2 പാപശാപ ബന്ധനത്താൽ മുറുകിയെന്നാലും 
സാത്താന്റെ ജല്പനത്തിൽ വീണു പോയാലും
വീരനെപോലെ കൂടെ നിൽക്കും അരുമനാഥൻ 
ശത്രു കെട്ടും കോട്ടയെല്ലാം തകർത്തിടുവാൻ;-

3 മാറാരോഗം വന്നെൻ ദേഹം ക്ഷയിച്ചെന്നാലും
മരണത്തിൻ പിടിയിൽ ഞാൻ അമർന്നെന്നാലും
വൈദ്യനെപ്പോലെ കൂടെ നിൽക്കും അരുമനാഥൻ 
വേഗമെന്നിൽ സൗഖ്യമേകി കരുത്തേകിടാൻ;-

 

You Tube Videos

Enthum sadhyamanennullam chollunnu


An unhandled error has occurred. Reload 🗙